പുളിക്കല്‍ ജ്വല്ലറി കവര്‍ച്ച: മുന്‍ ജ്വല്ലറിക്കവര്‍ച്ച പ്രതികളുടെ വിവരങ്ങള്‍ തേടി പൊലിസ്
കൊണ്ടോട്ടി:പുളിക്കല്‍ ജ്വല്ലറിക്കവര്‍ച്ച സംഭവത്തില്‍ മുന്‍ ജ്വല്ലറിക്കവര്‍ച്ചകളില്‍ പ്രതികളായവരുടെ വിവരങ്ങള്‍ തേടി കൊണ്ടോട്ടി പൊലിസ്. ജില്ലക്കകത്തും പുറത്തും സമാനമായ സംഭവങ്ങളില്‍ പിടിയിലായവരേയും പിടികൂടാനുളളവരേയും കേന്ദ്രീകരിച്ചാണ് അന്വേഷണം.
പുളിക്കല്‍ ചേവായൂര്‍ റോഡിനടത്തുനളള എസ്.എം.ജ്വല്ലറിയിലാണ് വെളളിയാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്.ജ്വല്ലറിയുടെ ചുമര് തുരന്ന് 25 പവന്‍ സ്വര്‍ണ്ണമാണ് മോഷ്ടിച്ചത്.സംഭവത്തല്‍ മോഷ്ടാക്കള്‍ അപഹരിച്ചത് ഒരുലോക്കറിലെ സ്വര്‍ണ്ണമാണ്.30 പവനിലേറെ സ്വര്‍ണ്ണമുളള രണ്ടാമത്തെ ലോക്കര്‍ കടയില്‍ നിന്ന് തന്നെ പൊലിസിന് ലഭിച്ചു.രണ്ടു ലോക്കറിലായാണ് ജ്വല്ലറിയില്‍ സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്.സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയതായി കൊണ്ടോട്ടി സി.ഐ ഗംഗാധരന്‍ പറഞ്ഞു.
മോഷ്ടാക്കള്‍ സി,സി,ടി.വിയില്‍ ദൃശ്യങ്ങള്‍ പതിയുന്ന ഡി.വി.ആര്‍,കംപ്യൂട്ടര്‍,ഇന്‍വെട്ടര്‍ തുടങ്ങിയവ തൊട്ടടുത്ത തോട്ടിലേക്ക് വലിച്ചെറിഞ്ഞിരുന്നു.ഇതോടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല.ജ്വല്ലറിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചുമര് തുരന്ന് സമാന രീതിയില്‍ മോഷണം നടന്നിരുന്നു.
ജ്വല്ലറി ഉടമകളിലൊരാളായ മുസ്തഫയുടെ വീട്ടില്‍ രണ്ടുമാസം മുമ്പ് മോഷണം നടന്നിരുന്നു.ഇവക്കെല്ലാം പുതിയ സംഭവത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പുളിക്കല്‍ മേഖലയില്‍ മോഷണം വര്‍ധിച്ചതോടെ രാത്രികാലത്ത് പൊലിസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."