യു.പിയില്‍ ബലാത്സംഗ വീഡിയോകള്‍ കരിഞ്ചന്തയില്‍ വില്‍പ്പനയ്ക്ക്
ലക്നൗ: രാജ്യത്ത് ബലാത്സംഗങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും വര്‍ധിക്കുമ്പോഴും ഉത്തര്‍പ്രദേശില്‍ ബലാത്സംഗ ദൃശ്യങ്ങള്‍ കാണുവാനും ആളുകളേറെയാണ്. യുപിയില്‍ പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാവുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി വില്‍ക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. കരിഞ്ചന്തയില്‍ വീഡിയോകള്‍ 50 മുതല്‍ 150 രൂപയ്ക്ക് വരെ വില്‍ക്കപ്പെടുന്നതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ദിവസേന പൊലിസിന്റെ മൂക്കിന് തുമ്പത്ത് ബലാത്സംഗത്തിനിരയാവുന്നത് നൂറുകണക്കിന് പെണ്‍കുട്ടികളാണ്. ഇത്തരത്തില്‍ നടക്കുന്ന ആയിരക്കണക്കിന് ബലാത്സംഗങ്ങളുടെ വീഡിയോകളാണ് ദിനം പ്രതി വിറ്റു പോകുന്നത്. 30 സെക്കന്റുകള്‍ മുതല്‍ 5 മിനിറ്റുവരെ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് വില്‍പ്പനക്ക് വെച്ചിരിക്കുന്നത്.
വിശ്വസ്തരോടൊപ്പമെത്തുന്നവര്ക്ക് മാത്രമേ ഇത്തരക്കാര്‍ വീഡിയോകള്‍ വില്‍ക്കാറുള്ളു. 'പോണ് വീഡിയോകളുടെ കാലം കഴിഞ്ഞു. യഥാര്‍ഥ രംഗങ്ങള്‍ കാണുവാനാണ് ഇപ്പോള്‍ ആളുകള്‍ ആഗ്രഹിക്കുന്നത്.' ആഗ്രയിലെ ഒരു കച്ചവടക്കാരന് പറയുന്നു.
കുറ്റവാളികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണ് അധികവും. വാങ്ങിക്കാനെത്തുന്നത് കൗമാരക്കാരും. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."