യു.എ.ഇ ഇന്റനാഷണല്‍ ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ മഞ്ചേരി ഗവ. ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ഥിനി
മഞ്ചേരി: ദുബായില്‍ നടക്കുന്ന മൂന്നാമത് ശൈഖ് ഫാത്തിമ ബിന്‍ത് മുബാറക് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മഞ്ചേരി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി പങ്കെടുക്കും.
കര്‍ണാടക നഗര വികസന ഭവന വകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യു.ടി ഖാദറിന്റെ മകള്‍ പതിമൂന്നുകാരിയായ ഹവ്വാ നസീമക്കാണ് ഖുര്‍ആന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. മഞ്ചേരി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാം തരം വിദ്യാര്‍ഥിയാണ് ഹവ്വാ നസീമ.
25 വയസിനുതാഴെയുള്ള വനിതകള്‍ക്കായി നടത്തുന്ന മത്സരത്തില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് 50 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. സ്‌കൂളില്‍ നടന്ന യാത്രയയപ്പ് ചടങ്ങ് പ്രധാനധ്യാപകന്‍ ബിന്ദേശ്വര്‍ ഉദ്ഘാടനം ചെയ്തു. കെ.സന്തോഷ് കുമാരി അധ്യക്ഷയായി.
കെ.വിവേകാനന്ദന്‍, അബ്ദുല്ലത്തീഫ് ബസ് മല, സൈതലവി അന്നാരത്തൊടിക, കെ.അബ്ദുറസാക്ക്, കെ.എം ആമിന, പി.വി ഈസ, എം.അഹമ്മദ് കുട്ടി, കെ.ടി സാദിഖലി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."