HOME
DETAILS

പെരിന്തല്‍മണ്ണയില്‍ മാലിന്യസംസ്‌കരണത്തിന് അമിത ഫീസ്; നഗരസഭക്കെതിരേ പ്രതിഷേധം ശക്തമാകുന്നു

  
backup
November 04 2018 | 06:11 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b2

പെരിന്തല്‍മണ്ണ: നഗരസഭയുടെ 'ജീവനം' ശുചിത്വ പദ്ധതിക്ക് കീഴില്‍ മാലിന്യശേഖരണത്തിന് അമിത ഫീസീടാക്കി നഗരത്തിലെ കച്ചവക്കാരെ കൊള്ളയടിക്കുന്ന നഗരസഭാ ഭരണസമിതിയുടെ തെറ്റായ നയങ്ങള്‍ക്കെതിരേ പെരിന്തല്‍മണ്ണയില്‍ പ്രതിഷേധം ശക്തം. കച്ചവട സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണത്തിന് ഫീസ് ഈടാക്കുന്ന നഗരസഭ, നിലവില്‍ സംസ്ഥാനത്തെ മറ്റു നഗരസഭകളിലൊന്നും ഇല്ലാത്തവിധം മാലിന്യം തൂക്കി കണക്കാക്കി വിലനിശ്ചയിക്കുന്ന രീതിയാണ് നടപ്പാക്കുന്നത്.
എന്നാല്‍, തൂക്കത്തിന്റെ തോതിനുസരിച്ച് ഫീസ് ഇടയാക്കാന്‍ തുടങ്ങിയപ്പോള്‍ കഴിഞ്ഞമാസം വരെ ചുമത്തിയിരുന്ന തുകയേക്കാള്‍ ഇരട്ടി പണം അധികം ചുമത്തിയാണിപ്പോള്‍ അധികൃതര്‍ കച്ചവടക്കാര്‍ക്കെതിരേ ചെയ്യുന്നത്.
മാലിന്യം നിര്‍മാര്‍ജനം ചെയ്യുക വഴി നഗരത്തില്‍ നിന്നും വ്യാപാരികളെ ഉന്മൂലനം ചെയ്യുന്ന നടപടിയാണിതെന്നും വിഷയത്തില്‍ നീതി തേടി കോടതിയെ സമീപിക്കുമെന്നും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നഗരസഭാ അധികൃതരുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തിലാണ് പുതിയ നീക്കം. ഈ വര്‍ഷം ഫെബ്രുവരി രണ്ടിന് കൗണ്‍സിലില്‍ എടുത്ത തീരുമാനപ്രകാരമാണ് ഫീസ് വര്‍ധിപ്പിച്ചതെന്നാണ് ഭരണപക്ഷത്തിന്റെ വാദം. എന്നാല്‍, അന്നത്തെ കൗണ്‍സില്‍ തീരുമാനത്തില്‍ പത്തുകിലോ മാലിന്യത്തിന് 200രൂപ വരെ മാത്രമേ കച്ചവടക്കാരില്‍ നിന്നും വാങ്ങാനാകൂ എന്ന തീരുമാനമാണ് എടുത്തിട്ടുള്ളതെന്നും ഇവര്‍ രേഖാമൂലം വ്യക്തമാക്കി. നഗരസഭയുടെ നടപടിയെ കഴിഞ്ഞദിവസം പ്രതിപക്ഷാംഗങ്ങളും വിമര്‍ശിച്ചിരുന്നു.
മാലിന്യ ശേഖരണത്തിനായി നഗരസഭ കളക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുകയാണെങ്കില്‍ അത്തരം സെന്ററുകളില്‍ മാലിന്യങ്ങള്‍ എത്തിക്കുന്നതിന് വ്യാപാരികള്‍ തയാറാണെന്ന ആശയവും ഇവര്‍ മുന്നോട്ടുവച്ചു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ചമയം ബാപ്പു, സെക്രട്ടറി പി.ടി.എസ് മൂസു, ലിയാഖത്തലി ഖാന്‍, കെ.പി. ഉമ്മര്‍, കെ. അബ്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു.
തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ നഗരസഭാ ഉപരോധമടക്കമുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. വര്‍ധിപ്പിച്ച യൂസര്‍ ഫീ നിരക്ക് പ്രകാരം കഴിഞ്ഞമാസം 2000രൂപ അടച്ചിരുന്ന നഗരമധ്യത്തിലെ ഗോള്‍ഡന്‍ ബേക്കറിക്ക് ഈ മാസം തുക 26,000 രൂപയാണ്. ഇത്തരത്തില്‍ തന്നെയാണ് മറ്റു ചെറുകിട വ്യാപാര സ്ഥാപങ്ങങ്ങള്‍ക്കും തുക ചുമത്തിയിട്ടുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  6 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  6 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  6 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  6 days ago
No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  6 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  6 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  6 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  6 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  6 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  6 days ago