കൂലിത്തര്‍ക്കത്തിനു താല്‍ക്കാലിക പരിഹാരം; ബേപ്പൂരില്‍ കണ്ടെയ്‌നര്‍ നീക്കം പുനരാരംഭിച്ചു
ഫറോക്ക്: കപ്പലിന്റെ അടിഭാഗത്തിറങ്ങി കണ്ടയ്‌നര്‍ ക്രെയിനില്‍ കൊളുത്തിയിറക്കുന്ന സ്റ്റീവ് ഡോറിങ്ങിനുളള കൂലിയെ ചൊല്ലി ബേപ്പൂര്‍ തുറമുഖത്തുണ്ടായിരുന്ന തര്‍ക്കത്തിനു താല്‍ക്കാലിക പരിഹാരം. ജില്ലാ ലേബര്‍ ഓഫിസര്‍ തൊഴിലാളി യൂനിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നത്തിനു പരിഹാരമായത്.
തുറമുഖത്ത് കണ്ടയ്‌നര്‍ ഇറക്കുന്നതിനുളള കൂലി നിശ്ചയിക്കുന്നതിനു വേണ്ടി ഈ മാസം 21ന് തിരുവനന്തപുരത്ത് മന്ത്രിയുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പുതിയ പ്രശ്‌നവും ചര്‍ച്ച ചെയ്യാമെന്ന ലേബര്‍ ഓഫിസറുടെ ഉറപ്പിന്മേല്‍ തൊഴിലാളികള്‍ കണ്ടയ്‌നര്‍ നീക്കം പുനരാരംഭിച്ചു.
കഴിഞ്ഞ ദിവസം തുറമുഖത്ത് ടൈല്‍സുമായി എത്തിയ ഗ്രേറ്റ് സീ വേമ്പനാട് കപ്പലിന്റെ അടിഭാഗത്തിറങ്ങി കണ്ടയ്‌നറുകള്‍ ക്രെയിനില്‍ കൊളുത്തുന്ന സ്റ്റീവ് ഡോറിങ്ങിനു തൊഴിലാളികള്‍ വേറെ കൂലി വേണമെന്നാവശ്യപ്പെട്ടത്.
സാധാരണ ഈ ജോലിക്കു കപ്പലില്‍ തന്നെ തൊഴിലാളികള്‍ ഉണ്ടാകും. എന്നാല്‍ ജോലിക്കാരില്ലാത്ത കപ്പലില്‍ നിന്നും പോര്‍ട്ട് തൊഴിലാളികളാണ് കപ്പിലിലിറങ്ങി കണ്ടയ്‌നറുകള്‍ ക്രെയിനില്‍ കൊളുത്തിക്കൊടുക്കുന്നത്. ഭാരിച്ച ജോലിയായതിനാല്‍ വേറെ കൂലി വേണമെന്ന ആവശ്യം അധികൃതര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നു തൊഴിലാളികള്‍ കണ്ടയ്‌നര്‍ നിര്‍ത്തിവെക്കുകയായിരുന്നു.
സ്റ്റീവ് ഡോറിങ്ങ് ഒരു കണ്ടയ്‌നറിനു 750രൂപ വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇത് 21ന് നടക്കുന്ന ചര്‍ച്ചയില്‍ ഉന്നയിക്കാമെന്നും ഉണ്ടാകുന്ന തീരുമാനത്തിനു മുന്‍കാല പ്രാബല്യം നല്‍കാമെന്നും പോര്‍ട്ട് ഓഫിസറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി.
ഡി.എല്‍.ഒ വിപിന്‍ ലാല്‍, പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ്, തൊഴിലാളി യൂനിയന്‍ നേതാക്കളായ അനില്‍കുമാര്‍, ശംസു, ഇ.പി സലീം, പി. അബ്ദുറഹിമാന്‍, ഫറോസ്, യു. ബാബു, ഷാജി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."