കൂറ്റനാട്-എടപ്പാള്‍ റോഡില്‍ രാത്രിയാത്ര ദുരിതം
കൂറ്റനാട്: കൂറ്റനാട്-എടപ്പാള്‍ പാതയില്‍ രാത്രിയിലെ യാത്രാക്ലേശം രൂക്ഷമായി. രാത്രി എട്ടിനു ശേഷം ഇതുവഴിയുള്ള സ്വകാര്യ ബസ് സര്‍വിസുകളുടെ കുറവാണ് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുന്നത്. ഇപ്പോള്‍ ഡീസല്‍ വിലയിലുണ്ടായ വര്‍ധനവ് കാരണം രാത്രിയുള്ള പല ട്രിപ്പുകളും ബസുക്കാര് ഒഴിവാക്കുന്നത് പതിവായി മാറിയിരിക്കുകയാണ്.
പ്രദേശവാസികള്‍ക്കു ഗുരുവായൂര്‍, പട്ടാമ്പി, എടപ്പാള്‍, തൃത്താല എന്നിവിടങ്ങളിലേക്ക് പോകുന്നതിനും തിരിച്ച് വീട്ടിലേക്ക് പോകുന്നതിനും കൂറ്റനാട് അങ്ങാടിയിലെത്തണം. രാത്രി എട്ട് കഴിഞ്ഞാല്‍ ടൗണില്പ്പെട്ടു പോകുന്ന അവസ്ഥയാണുള്ളത്. ഞായറാഴ്ചകളിലാണ് കൂടുതല്‍ ബുദ്ധിമുട്ട്. സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്താത്ത അവസ്ഥയുമുണ്ട്. ഞായറാഴ്ചകളിലെ യാത്രക്കാരുടെ കുറവും സ്വകാര്യ ബസുകളുടെ സര്‍വിസ് ഉപേക്ഷിക്കാന്‍ പ്രേരകമാവുന്നത്.
പാലക്കാട്, തൃശൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍നിന്ന് രാത്രിയില്‍ പൊന്നാനി ഭാഗത്തേക്ക് പോകാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്ത അവസ്ഥയാണ്. വൈകിട്ട് ഏഴിന് ശേഷമുള്ള ബസുകളുടെ സമയം മാറ്റം വരുത്തിയാല്‍ ഇതുവഴിയുള്ള യാത്രാക്ലേശത്തിന് ആശ്വാസമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."