പൊലിസ് മുദ്രകുത്തിയ പ്രതി നിരപരാധിയെന്ന്
മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ പാമ്പന്‍തോട് ആദിവാസി കോളനിയില്‍ നിരപരാധിക്ക് ശിക്ഷ. കോളനിയിലെ ചാത്തന്‍ മകന്‍ ചന്ദ്രനെയാണ് മുന്‍സിഫ് കോടതി മോഷണക്കുറ്റത്തിന് റിമാന്‍ഡ് ചെയതത്. ഒക്ടോബര്‍ 24 നാണ് സംഭവം.2008 നടന്ന ക്ഷേത്ര ഭണ്ഡാര മോഷണവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആണ്് ലോങ്ങ് പെന്റിങ് വാറണ്ട് കേസില്‍ ചന്ദ്രനെ കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ യഥാര്‍ഥ പ്രതി തത്തേങ്ങലം കരുമന്‍കുന്ന് കോളനിയിലെ സ്വദേശിയാണെന്ന വിവരം വെളിപ്പെട്ടതോടെയാണ് സംഭവം വിവാദമായത്.
ഇതേസമയം പ്രതി കുറ്റം സമ്മതിച്ചതാണ് അറസ്റ്റിന് കാരണമായതെന്ന് സി.ഐ ടി.പി. ഫര്‍ഷാദ് അറിയിച്ചു. പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.സത്യമറിഞ്ഞ സാഹചര്യത്തില്‍ ചന്ദ്രനെ മോചിപ്പിക്കാനുള്ള എല്ലാ നിയമ നടപടികളും പൊലീസ് സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.
സംഭവത്തെതുടര്‍ന്ന് കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. എന്നാല്‍ പ്രതിഷേധക്കാരില്‍ ആരും തന്നെ പൊലീസിനെ ബോധിപ്പിക്കാന്‍ തയ്യാറായില്ലെന്നും സി.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."