ഉത്തരക്കടലാസുകള്‍ ആക്രിക്കടയില്‍: അന്വേഷണത്തിന് നാലംഗ സമിതി ആരോപണ വിധേയനായ അധ്യാപകനെ പരീക്ഷാ ചുമതലയില്‍ നിന്ന് മാറ്റി
തേഞ്ഞിപ്പലം: സര്‍വകലാശാല ഉത്തരക്കടലാസുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇതേക്കുറിച്ചന്വേഷിക്കാന്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി നാലംഗ സിന്‍ഡിക്കേറ്റ് സമിതിയെ നിയോഗിച്ചു. മൂല്യനിര്‍ണയത്തിന് ശേഷം കോളജുകളില്‍നിന്ന് സര്‍വകലാശാല തിരിച്ചെടുക്കാത്ത ഉത്തരക്കടലാസുകള്‍ കോളജ് അധികൃതര്‍ വില്‍പന നടത്താറുണ്ടെന്ന ആരോപണത്തില്‍ ഉള്‍പ്പെടെ സമിതി വിശദമായ അന്വേഷണം നടത്തും. ഇത്തരം ഉത്തരക്കടലാസുകള്‍ കഴിഞ്ഞ കാലങ്ങളില്‍ എന്ത് ചെയ്‌തെന്നും അന്വേഷിക്കും.
നിലവില്‍ കോളജുകളില്‍ ഉത്തരക്കടലാസുകള്‍ കെട്ടിക്കിടക്കുന്നുണ്ടെങ്കില്‍ അടിയന്തരമായി അവ സര്‍വകലാശാലയിലെത്തിക്കുന്നതിനും നടപടിയെടുത്തിട്ടുണ്ട്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അധ്യാപകനെ സിന്‍ഡിക്കേറ്റ് നിയമിച്ച സമിതിയുടെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പരീക്ഷാചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."