ഹിക: മത്സ്യത്തൊഴിലാളികള്‍ ജാഗ്രത തുടരണം
തിരുവനന്തപുരം: മധ്യകിഴക്കന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള വടക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ഹിക അതിതീവ്ര ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മത്സ്യത്തൊഴിലാളികള്‍ക്കായി പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശം തുടരുന്നു. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ലെങ്കിലും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. വടക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യപടിഞ്ഞാറന്‍ അറബിക്കടല്‍ എന്നീ സമുദ്രപ്രദേശങ്ങളില്‍ അടുത്ത 48 മണിക്കൂറില്‍ കടല്‍ അതീവ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ നാളെ രാവിലെ വരെ മത്സ്യബന്ധനത്തിന് പോകരുത്.
അതേസമയം കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നതിന് തടസമില്ല. ലക്ഷദ്വീപ് മേഖലയില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വേഗതയില്‍ ശക്തമായ കാറ്റിനുള്ള സാധ്യതയുണ്ട്. മണിക്കൂറില്‍ 21 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന 'ഹിക' നിലവില്‍ പാകിസ്താനിലെ കറാച്ചിയില്‍നിന്ന് 880 കി.മീയും ഒമാനിലെ ദുകും തീരത്തുനിന്ന് 280 കി.മീയും ഒമാനിലെ മസീറായില്‍നിന്ന് 160 കി.മീ ദൂരത്തിലുമാണ് എത്തിയിട്ടുള്ളത്.
ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ശക്തി കുറയുന്ന ഹിക ഇന്ന് വൈകിട്ട് എട്ടരയോടെ ഒമാനിലെ ദുകും തീരത്തെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."