HOME
DETAILS

കേരള-തമിഴ്‌നാട് നദീജല തര്‍ക്കം: മുഖ്യമന്ത്രിതല ചര്‍ച്ച ഇന്ന്

  
backup
September 24 2019 | 19:09 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%a6%e0%b5%80%e0%b4%9c%e0%b4%b2-%e0%b4%a4%e0%b4%b0

തിരുവനന്തപുരം: നദീജല കൈമാറ്റം സംബന്ധിച്ച് കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് മുഖ്യമന്ത്രിതല ചര്‍ച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് മൂന്നിന് മസ്‌കോട്ട് ഹോട്ടലില്‍ നടക്കുന്ന ചര്‍ച്ചയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഇരുസംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുനരവലോകനമാണ് ചര്‍ച്ചയിലെ പ്രധാന അജന്‍ഡ. നദീജല കരാര്‍ വ്യവസ്ഥകള്‍ എത്രത്തോളം പാലിക്കപ്പെട്ടിട്ടുണ്ടെന്ന് യോഗം വിലയിരുത്തും. അതേസമയം ഇരുസംസ്ഥാനങ്ങള്‍ക്കും വിട്ടുവീഴ്ച ചെയ്യാന്‍ പ്രയാസമുള്ള വിഷയങ്ങളായതിനാല്‍ ചര്‍ച്ചയുടെ ഫലപ്രാപ്തിയില്‍ ആശങ്കയുണ്ട്. എങ്കിലും ഇരുസംസ്ഥാനങ്ങളും കടുത്ത നിലപാടുകള്‍ സ്വീകരിക്കില്ലെന്ന പ്രതീക്ഷയാണ് ജലവിഭവവകുപ്പ് ഉന്നതാധികാരികള്‍ പങ്കുവയ്ക്കുന്നത്.
നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് പറമ്പിക്കുളം-ആളിയാര്‍ കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കപ്പെടണം, തമിഴ്‌നാട് കരാര്‍ പുതുക്കാന്‍ തയാറാകണം, ദേശീയ ട്രൈബ്യൂണല്‍ അനുവദിച്ച 30 ടി.എം.സി കാവേരി ജലത്തിന് തടസം നില്‍ക്കരുത് തുടങ്ങിയ ആവശ്യങ്ങളാണ് കേരളം മുന്നോട്ടു വയ്ക്കുന്നത്. 1970ല്‍ 12 വര്‍ഷം മുന്‍കാല പ്രാബല്യത്തോടെയാണ് (1958 മുതല്‍) പറമ്പിക്കുളം-ആളിയാര്‍ കരാര്‍ നിലവില്‍ വന്നത്. കരാര്‍ നിലവില്‍ വന്ന് 30 വര്‍ഷം തികയുമ്പോള്‍ പുതുക്കണമെന്നാണ് വ്യവസ്ഥയെങ്കിലും തമിഴ്‌നാടിന്റെ നിസ്സഹകരണം മൂലം അതു പാലിക്കപ്പെട്ടിട്ടില്ല.
1988 നവംബര്‍ ഒന്‍പതിന് പുനരവലോകന കാലാവധി കഴിഞ്ഞിരുന്നു. പിന്നീട് വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും തീരുമാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ ചര്‍ച്ച.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago
No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago