വൈശാഖന് സാഹിത്യ അക്കാദമി പ്രസിഡന്റ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സാംസ്കാരിക സ്ഥാപനങ്ങളിലെ ഭാരവാഹികളെ നിയമിച്ച് ഉത്തരവായി. സാഹിത്യ അക്കാദമി പ്രസിഡന്റായി പ്രമുഖ സാഹിത്യകാരന് വൈശാഖനെ നിയമിച്ചു. ഡോ. ഖദീജാ മുംതാസാണ് വൈസ് പ്രസിഡന്റ്. ലളിതകലാ അക്കാദമി ചെയര്‍മാനായി സത്യപാലിനേയും വൈസ് ചെയര്‍മാനായി നേമം പുഷ്പരാജിനേയും സെക്രട്ടറിയായി പൊന്ന്യം ചന്ദ്രനേയും നിയമിച്ചു. കെ.പി.എ.സി ലളിതയാണ് സംഗീതനാടക അക്കാദമി ചെയര്‍പേഴ്സണ്‍. വൈസ് ചെയര്‍മാനായി സേവ്യര്‍ പുല്പ്പാടിനേയും സെക്രട്ടറിയായി എന്‍. രാധാകൃഷ്ണന് നായരേയും നിയമിച്ചു.
മറ്റു നിയമനങ്ങള്‍, ഫോക്ലോര് അക്കാദമി ചെയര്മാന് സി.ജെ. കുട്ടപ്പന്, വൈസ് ചെയര്മാന് മൂസ എരഞ്ഞോളി, സെക്രട്ടറി ഡോ. എ. കെ നമ്പ്യാര്‍. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍നായര്‍. സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് പി. ശ്രീകുമാര്‍. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍. വൈലോപ്പിള്ളി സംസ്കൃതിഭവന്‍ വൈസ് ചെയര്മാന് വിനോദ് വൈശാഖി. ഭാരത്ഭവന്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."