HOME
DETAILS

സഊദി തൊഴില്‍ പ്രശ്‌നം: ഇടപെടലുകള്‍ അനിവാര്യം

  
backup
August 04 2016 | 18:08 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%87%e0%b4%9f

രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് സഊദി അറേബ്യയിലെ നിര്‍മാണ മേഖലയില്‍ തൊഴില്‍ നഷ്ടപ്പെടുകയും കമ്പനികള്‍ അടച്ചുപൂട്ടിയത് മൂലം മാസങ്ങളായി ലഭിക്കാനുള്ള ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കാതെ വരികയും ലേബര്‍ ക്യാംപുകളില്‍ ഭക്ഷണമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സന്നദ്ധ സംഘടനകളുടെ ദയാവായ്പിനായി കാത്തിരിക്കേണ്ടി വരികയും ചെയ്യുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരും വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കരുകള്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തണം. എഴുനൂറോളം മലയാളികള്‍ ഈ ഗണത്തില്‍ വരുമെന്നാണ് കണക്കുകള്‍. അവരെ തിരികെ എത്തിക്കുവാനും അങ്ങിനെ മടങ്ങിവന്നവരുടെ കമ്പനിയില്‍ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ശമ്പളവും മറ്റാനുകൂല്യങ്ങളും കമ്പനികളില്‍ നിന്ന് ഈടാക്കി നാട്ടില്‍ എത്തിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കാനും ഉചിതമായ രീതിയിലുള്ള പുനരധിവാസം ഉറപ്പുവരുത്താനും സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാവണം.

തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ തിരിച്ചു വരവിനാവശ്യമായ നടപടികള്‍ സ്വീകരിച്ച് സൗജന്യ വിമാനം അയക്കുകയും ഒരു സുപ്രഭാതത്തില്‍ എല്ലാം നഷ്ടപ്പെട്ട് തിരികെ എത്തുന്നവരുടെ അഭിരുചിക്കനുസൃതമായ രീതിയില്‍ സ്വയംതൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കാന്‍ പലിശരഹിത വായ്പ 50 ശതമാനം സബ്‌സിഡി നിരക്കില്‍ അനുവദിക്കാന്‍ ബാങ്കുകളുമായി ധാരണയുണ്ടാക്കണം. സഊദി അറേബ്യയും യു.എ.ഇയുമടക്കം വന്‍തോതില്‍ തൊഴിലാളികളെ ഇറക്കുമതി ചെയ്യപ്പെടുന്ന രാജ്യങ്ങളുമായും ഇന്ത്യപോലെ ഏറ്റവുമധികം തൊഴിലാളികള്‍ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന രാഷ്ട്രങ്ങള്‍ ശക്തമായ ധാരണയും കരാറുകളും ഉണ്ടാക്കുകയും അവ കൃത്യമായി നടപ്പിലാക്കപ്പെടുന്നുണ്ടന്ന് ഉറപ്പ് വരുത്തുകയും പ്രവാസി സമൂഹത്തിന് ദിശാബോധവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുവാന്‍ ഭരണ കൂടം തയ്യാറാവണം. കൂടാതെ പ്രവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സ് അടക്കം വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും സര്‍ക്കാര്‍ ഇടപെടലുകള്‍ ശക്തമാക്കണം.

പി.ഇ ശംസുദ്ദീന്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  6 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  12 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  31 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago