കത്തോലിക്ക കോണ്‍ഗ്രസ് പ്രഥമ ആഗോള സമ്മേളനം ദുബൈയില്‍
കൊച്ചി: സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക സമുദായ സംഘടന കത്തോലിക്ക കോണ്‍ഗ്രസിന്റെ 101 ാം വാര്‍ഷികത്തോടനുബന്ധിച്ചു പ്രഥമ ആഗോള സമ്മേളനം ദുബൈയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തിയതികളില്‍ ദുബൈയിലെ മെയ്ദാന്‍ ഹോട്ടലിലാണു സമ്മേളനം. 26 രാജ്യങ്ങളില്‍ നിന്നു പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
സഭയിലെ മെത്രാന്മാരും സമുദായ പ്രമുഖരും സംഘടന നേതാക്കളും പങ്കെടുക്കുന്ന സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റും സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താവുമായ അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിക്കും.
കൊച്ചിയില്‍ ഒരു ഐ.എ.എസ് അക്കാദമി, ഫാര്‍മേഴ്സ് പ്രൊഡ്യൂസ് കമ്പനി എന്നീ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ സമ്മേളനത്തില്‍ കൈക്കൊള്ളുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ബിജു പറയന്നിലം, ഡയറക്ടര്‍ ഫാ. ജിയോ കടവി, സെക്രട്ടറിമാരായ ബെന്നി ആന്റണി, ഡോ. ജോസുകുട്ടി ഒഴുകയില്‍, തോമസ് പീടികയില്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."