HOME
DETAILS
MAL
സുന്നി, ശീഈ വഖഫ് ബോര്‍ഡുകള്‍ പിരിച്ചുവിടാന്‍ യു.പി സര്‍ക്കാര്‍ തീരുമാനം
backup
June 15 2017 | 23:06 PM
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സുന്നി, ശീഈ വഖഫ് ബോര്‍ഡുകള്‍ പിരിച്ചുവിടാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനം. അഴിമതി ആരോപിച്ചാണ് ഇത്തരത്തിലുള്ള ഒരു വിവാദ ഉത്തരവിന് യോഗി സര്‍ക്കാര്‍ എത്തിയതെങ്കിലും ന്യൂനപക്ഷ വിരുദ്ധ നീക്കമാണ് ഇതിന് പിന്നിലെന്ന ആരോപണം ശക്തമായിട്ടുണ്ട്.വഖഫ് ബോര്‍ഡ് പിരിച്ചുവിടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് തീരുമാനിച്ചതെന്ന് വഖഫ് വകുപ്പ് മന്ത്രി മൊഹ്സിന്‍ റസ അറിയിച്ചു. നിയമപരമായ കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷം ബോര്‍ഡ് പിരിച്ചുവിടല്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."