HOME
DETAILS

മക്കള്‍ക്ക് മാതൃകയാവുക

  
backup
June 16 2017 | 01:06 AM

%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%95%e0%b4%af%e0%b4%be%e0%b4%b5%e0%b5%81%e0%b4%95

കുട്ടികളുടെ പരിപാലനം ഏറ്റവും അധികം പഠന ഗവേഷണങ്ങള്‍ക്ക് വിധേയമായ വിഷയമാണ്. വ്യക്തിസ്വയവും വ്യക്തിയുംസമൂഹവും തമ്മിലും മനശാസ്ത്രപരമായൊരു പൊരുത്തപ്പെടല്‍ സാധ്യമാക്കുന്നതാണ് മികച്ച പാരന്റിംഗ്. കുട്ടികളുടെ ആദ്യത്തെ അധ്യാപകരാണ് രക്ഷിതാക്കള്‍. അവര്‍ പഠിക്കുന്ന ഒന്നാമത്തെ പാഠം മാതാപിതാക്കളുടെ ജീവിതമാണ്.
സ്വന്തം ജീവിതത്തിന് നേരെ തിരിച്ചുവച്ച കണ്ണാടിയാണ് കുട്ടികള്‍ക്ക് മുന്‍പില്‍ നമുക്ക് വയ്ക്കാനുള്ളത്. വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും സൂക്ഷ്മതയുടെയും കിരണങ്ങളാണ് അതില്‍ പതിയേണ്ടത്. അതില്‍ തെളിയുന്ന പ്രതിബിംബമാണ് കുട്ടികളുടെ റോള്‍ മോഡല്‍. മാതാപിതാക്കള്‍ ജീവിതം നയിക്കുന്നതെങ്ങനെയെന്ന് കുട്ടികള്‍ സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. കുട്ടികളുടെ വളര്‍ച്ചയിലെ ഓരോപടവും ചലനവും മാതാപിതാക്കളും സൂക്ഷ്മമായി വിലയിരുത്തണം. അവരെ പ്രോത്സാഹിപ്പിക്കണം. വിലക്കുകയും തിരുത്തുകയും ചെയ്ത് ജീവിതം മുന്നില്‍ നിന്ന് നയിക്കണം. കുട്ടികള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്‌നേഹസമ്മാനമാണ് മാതാപിതാക്കളുടെ കരുതല്‍ നിറഞ്ഞ പെരുമാറ്റം. എന്നാല്‍ മക്കളുടെ പെരുമാറ്റം നന്നാക്കാന്‍ ശ്രമിക്കുന്ന ചില രക്ഷിതാക്കള്‍ പലപ്പോഴും അവരുടെ ചെറുമാറ്റത്തിലാണ് ഇടപെടുന്നത്.

കേള്‍ക്കലും അംഗീകാരമാണ്

മാതാപിതാക്കളുടെ പരസ്പര ബഹുമാനം, സ്‌നേഹം, അംഗീകാരം, അചഞ്ചലമായ പിന്‍ബലം ഇവയെല്ലാം മക്കള്‍ ആഗ്രഹിക്കുന്നു. ഇത് സാധിക്കണമെങ്കില്‍ നാം അവര്‍ക്ക് പൂര്‍ണമായും ചെവികൊടുക്കണം. പറയാനുള്ളത് മുഴുവന്‍ കേള്‍ക്കണം. കേള്‍ക്കല്‍ ഒരംഗീകാരമാണ്. നാം ഒരാളെ കേള്‍ക്കുക എന്ന് പറഞ്ഞാല്‍ അയാളോടുള്ള സ്‌നേഹപ്രകടനമാണ്. മക്കള്‍ തങ്ങളുടെ വേവലാതികളും ആകുലതകളും നമുക്കു മുന്‍പില്‍ തുറന്നുവയ്ക്കണമെങ്കില്‍ നമ്മുടെ വേവലാതികളും ആകുലതകളും അവര്‍ക്കു മുന്‍പിലും തുറന്നുവയ്ക്കണം.
സ്വന്തം പരാജയങ്ങളും ദു:ഖങ്ങളും പങ്കുവയ്ക്കുന്ന പിതാവിന്റെയോ മാതാവിന്റെയോ അടുക്കല്‍ മക്കള്‍ക്ക് അവരുടെ വേദനകളും പ്രയാസങ്ങളും തുറന്നുപറയാന്‍ കഴിയും. നമ്മുടെ ജീവിതാനുഭവങ്ങള്‍ പങ്കുവച്ച് അവര്‍ക്ക് വഴികാട്ടാന്‍ കഴിയണം. അവരോടൊപ്പമിരിക്കാന്‍ സമയം കണ്ടെത്തണം. എന്നാല്‍ നൂറുകൂട്ടം കാര്യങ്ങള്‍ മനസില്‍ കിടന്നുമറിയുന്നതിനിടയില്‍, വീട്ടുജോലികളുടെ തിരക്കില്‍, ടി.വി.സീരിയലുകള്‍ക്കിടയില്‍, നമുക്ക് കേള്‍ക്കാനെവിടെയാണ് സമയം?
അതുകൊണ്ടാണ് നിനക്കെന്താകാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് 'എനിക്ക് ടി.വി. ആകണമായിരുന്നു'എന്ന് കുട്ടിയില്‍ നിന്ന് മറുപടി വന്നത്. എല്ലാവരും ശ്രദ്ധിക്കുന്ന ടി.വി.യോട് അവന് അസൂയയായിരുന്നു.

കേള്‍ക്കാനറിയാത്തവരുടെ മക്കള്‍ പറയാനറിയാത്തവരാകും

അതെ. കേള്‍ക്കാനറിയാത്തവരുടെ മക്കളാണ് പിന്നെ പറയാനറിയാത്തവരായി മാറുന്നത്. ജീവിതത്തില്‍ അത്യുന്നതങ്ങളില്‍ എത്തിച്ചേര്‍ന്ന മഹദ് വ്യക്തികളുടെ വളര്‍ച്ചയില്‍ മാതാപിതാക്കള്‍ വഹിച്ച പങ്കാണ് വഴിത്തിരിവായിത്തീര്‍ന്നത്. കാല്‍നൂറ്റാണ്ടു കാലത്തെ ക്രിക്കറ്റ് ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിടവാങ്ങല്‍ പ്രസംഗത്തില്‍ തന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ ആരൊക്കെയാണെന്ന് പറയുന്നുണ്ട്.
അതില്‍1999ല്‍ തന്നെ വിട്ടുപോയ അച്ഛനെ അനുസ്മരിച്ച് പറയുന്നു.'അച്ഛന്റെ മാര്‍ഗനിര്‍ദേശം ഇല്ലായിരുന്നുവെങ്കില്‍ എനിക്കിങ്ങനെ നിങ്ങളുടെ മുന്‍പില്‍ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല, അദ്ദേഹം പറഞ്ഞിട്ടുണ്ട്, 'സ്വപ്‌നങ്ങളെ നീ പിന്തുടരുക, അതിലേക്കുള്ള വഴി എത്ര ദുര്‍ഘടമാണെങ്കിലും അതുപേക്ഷിക്കാതിരിക്കുക.'എന്റെ അമ്മ... എന്നെപ്പോലൊരു വികൃതിപ്പയ്യനെ എങ്ങനെ അവര്‍ ഇത്രമേല്‍ സ്‌നേഹപൂര്‍വം കൈകാര്യം ചെയ്‌തെന്ന് എനിക്കറിയില്ല. ഞാന്‍ കളിച്ച് തുടങ്ങിയ കാലം മുതല്‍ അമ്മ എനിക്കുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ടേയിരുന്നു.'തങ്ങളുടെ കുട്ടിയെ ജീവിതായോധനത്തിന് പ്രാപ്തനാക്കാനും സമൂഹത്തിനുതകുന്ന നല്ല മനുഷ്യനായി വാര്‍ത്തെടുക്കാനും ശ്രമിക്കുന്നവനാണ് മാതൃകാ രക്ഷിതാവ്.
മക്കള്‍ക്ക് മാതൃകയാവുക. മാതൃക എന്നാല്‍ നിങ്ങളുടെ അവബോധമാണ്. അത് നിങ്ങളുടെ കാഴ്ചപ്പാടാണ്. അല്ലെങ്കില്‍ നിങ്ങള്‍ ലോകത്തെ നോക്കിക്കാണുന്ന വിധമാണ്. ലോകത്തിനു വേണ്ടി കണ്ണും കാതും തുറന്നുവയ്ക്കുന്ന രക്ഷിതാക്കള്‍ അല്‍പസമയം തങ്ങളുടെ മക്കള്‍ക്കു കൂടി മാറ്റിവെച്ചാല്‍ ഈ ലോകം ഇന്നു കാണുന്നതിനേക്കാള്‍ എത്രയോ മനോഹരമാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  a month ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  a month ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  a month ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  a month ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  a month ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  a month ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  a month ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  a month ago