സഊദിവല്‍ക്കരണം: ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഇളവ് നല്‍കിയേക്കും
റിയാദ്: സഊദിവല്‍ക്കരണത്തിലും മൂല്യവര്‍ധിത നികുതിയിലും ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ഇളവ് നല്‍കിയേക്കുമെന്ന് സൂചന. ഇതേക്കുറിച്ച് ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി പഠനം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
പഠനത്തിനുശേഷം നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് അതോറിറ്റി ഡെപ്യൂട്ടി ഗവര്‍ണര്‍ സുഫാന ദഹ്‌ലാന്‍ പറഞ്ഞു.
രാജ്യത്തെ സ്വകാര്യ മേഖലയില്‍ 99.2 ശതമാനവും മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ 22 ശതമാനവും ചെറുകിട, ഇടത്തരം മേഖലകളില്‍ നിന്നാണെന്ന് തന്ത്രപ്രധാന, പങ്കാളിത്ത കാര്യങ്ങള്‍ക്കുള്ള അതോറിറ്റി ഡെപ്യൂട്ടി ഗവര്‍ണര്‍ ഡോ. അബ്ദുല്ല അല്‍സ്വഗീര്‍ പറഞ്ഞു. ഇത്തരം സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കുന്നതിനുള്ള ദേശീയ നയത്തിന് രൂപംനല്‍കിയിട്ടുണ്ട്.
വാണിജ്യ ബാങ്കുകള്‍ വഴി ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കുള്ള വായ്പ രണ്ടണ്ടു ശതമാനത്തില്‍ നിന്ന് 20 ശതമാനം ആക്കും. വിഷന്‍- 2030 പദ്ധതിയുടെ ഭാഗമായി ആഭ്യന്തര ഉല്‍പാദനത്തില്‍ ഈ മേഖലകളുടെ പങ്ക് 22 ശതമാനത്തില്‍ നിന്ന് 35 ആക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."