HOME
DETAILS

ഡൊണാള്‍ഡ് ട്രംപിനെതിരേ ഇംപീച്ച്‌മെന്റ് അന്വേഷണം

  
backup
September 25 2019 | 19:09 PM

%e0%b4%a1%e0%b5%8a%e0%b4%a3%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87

 


വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെതിരേ യു.എസ് പ്രതിനിധിസഭ ഇംപീച്ച്‌മെന്റ് അന്വേഷണം ആരംഭിക്കുമെന്ന് സ്പീക്കര്‍ നാന്‍സി പെലോസി. തന്റെ രാഷ്ട്രീയ എതിരാളിയെ ദ്രോഹിക്കാന്‍ പ്രസിഡന്റ് ഒരു വിദേശരാജ്യത്തിന്റെ സഹായം തേടിയെന്ന ആരോപണത്തെ തുടര്‍ന്നാണിത്.
പ്രസിഡന്റിന്റെ നടപടികള്‍ രാജ്യസുരക്ഷയെ ബാധിക്കുന്നതും ഭരണഘടനാ ലംഘനവുമാണെന്ന് പെലോസി പറഞ്ഞു. പ്രസിഡന്റ് അല്‍പംകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണം. ആരും നിയമത്തിന് അതീതരല്ല- അവര്‍ കൂട്ടിച്ചേര്‍ത്തു.
2020ല്‍ യു.എസ് വീണ്ടുമൊരു പൊതു തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന സാഹചര്യത്തില്‍ ഇംപീച്ച്‌മെന്റ് അന്വേഷണം നിരവധി വെല്ലുവിളികള്‍ നേരിടുന്ന ട്രംപിന് കൂടുതല്‍ തലവേദനയാകും.
അതേസമയം വാര്‍ത്തയോട് രൂക്ഷമായി പ്രതികരിച്ച ട്രംപ് ഇത് ഇല്ലാത്ത കാര്യത്തിന്റെ പേരില്‍ ഒരാളെ പിന്തുടര്‍ന്ന് ബുദ്ധിമുട്ടിക്കുന്ന ഏര്‍പ്പാട് (വിച്ച് ഹണ്ടിങ്) ആണെന്ന് ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി. ന്യൂയോര്‍ക്കില്‍ യു.എന്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്ന അദ്ദേഹം സ്പീക്കറുടെ നീക്കം രാജ്യത്തിനുതന്നെ അപമാനകരമാണെന്ന് പറഞ്ഞു.
നേരത്തേ, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്റെ മകനായ ഹണ്ടര്‍ ബൈഡനെതിരേ അന്വേഷണം പ്രഖ്യാപിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ സെലന്‍സ്‌കിയില്‍ സമ്മര്‍ദം ചെലുത്തിയതായി ആരോപണമുയര്‍ന്നിരുന്നു. ഇതിനായി ട്രംപ് ജൂലൈയില്‍ 25 തവണ സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ചെന്നാണ് ആരോപണം.
ട്രംപിനെതിരേ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് അധികാരികള്‍ക്ക് വിവരം നല്‍കുന്നയാള്‍ (വിസില്‍ബ്ലോവര്‍) പരാതി നല്‍കിയതോടെയാണ് അത് വലിയ രാഷ്ട്രീയ പ്രശ്‌നമായി മാറിയത്. ആരോപണം വൈറ്റ്ഹൗസും കോണ്‍ഗ്രസും തമ്മിലുള്ള തുറന്ന പോരിന് കാരണമാവുകയും ചെയ്തു. തന്റെ രാഷ്ട്രീയ പ്രതിയോഗിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചാല്‍ പകരമായി സൈനികസഹായം നല്‍കുമെന്നായിരുന്നു ട്രംപ് സെലന്‍സ്‌കിക്ക് നല്‍കിയ വാഗ്ദാനം.
ട്രംപിനെയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും കുറിച്ച് ഇതിനകംതന്നെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സഭയിലെ പ്രധാനപ്പെട്ട ആറു കമ്മിറ്റികളുടെ ചെയര്‍മാന്മാര്‍ ഇംപീച്ച്‌മെന്റ് കൈകാര്യംചെയ്യാന്‍ അധികാരമുള്ള ജുഡീഷ്യറി കമ്മിറ്റിക്ക് ശുപാര്‍ശ നല്‍കുമെന്ന് പെലോസി ഇംപീച്ച്‌മെന്റിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തില്‍ അറിയിച്ചു.
അതേസമയം തന്റെ ഫോണ്‍വിളിയുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ തയാറാണെന്ന് ട്രംപ് ഡെമോക്രാറ്റുകളെ വെല്ലുവിളിച്ചു. ഉക്രൈനെ സഹായിക്കുകയല്ല, അവര്‍ക്ക് 400 ദശലക്ഷം ഡോളറിന്റെ സഹായം നല്‍കുന്നത് നിര്‍ത്തിവയ്ക്കുകയാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  19 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  19 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  19 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  19 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  19 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  19 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  19 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  19 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  19 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  19 days ago