മധ്യപ്രദേശില്‍ ദലിത് ബാലന്മാരെ തല്ലിക്കൊന്നു
ഭോപ്പാല്‍: മധ്യപ്രദേശില്‍ രണ്ടു ദലിത് ബാലന്മാരെ മേല്ജാതിക്കാര് തല്ലിക്കൊന്നു. പഞ്ചായത്ത് ഓഫിസിനു മുന്നില്‍ മലവിസര്‍ജനം നടത്തിയെന്നാരോപിച്ചാണ് പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളെ അടിച്ചു കൊന്നത്.
സംഭവത്തില്‍ രണ്ടു സഹോദരങ്ങളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കു മാനസികാസ്വാസ്ഥ്യമാണെന്നു നേരത്തെ പൊലിസ് വിശദീകരിച്ചതും വിവാദമായിട്ടുണ്ട്.
മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ബന്ധുവീട്ടിലേക്കു പോകുകയായിരുന്ന റോഷനി (12), അവിനാഷ് (10) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഗുരുതരമായി പരുക്കേറ്റിരുന്ന ഇവരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നെന്നും പ്രതികള്‍ ഓടി രക്ഷപ്പെട്ടെന്നുമാണ് പൊലിസിന്റെ വിശദീകരണം. പിന്നീടാണ് ഹാകിം യാദവ്, സഹോദരന് രാമേശ്വര്‍ യാദവ് എന്നിവര്‍ അറസ്റ്റിലായത്. എന്നാല്‍, ഇവര്‍ കുറ്റാരോപിതര്‍ മാത്രമാണെന്നാണ് പൊലിസിന്റെ വാദം.
അതേസമയം, കുട്ടികള്‍ക്കെതിരേ നടന്നത് ജാതിവിവേചനമാണെന്നാരോപിച്ച് കൊല്ലപ്പെട്ട ഒരാളുടെ പിതാവ് രംഗത്തെത്തിയിട്ടുണ്ട്.
പ്രതികള്‍ക്കു താനുമായി നേരത്തെ വ്യക്തിവിരോധമുണ്ടെന്നു പറഞ്ഞ മനോജ് ബാല്‍മികി, അതിന്റെ വിരോധമാകാം കൊലപാതകത്തിനു പിന്നിലെന്നും ആരോപിച്ചു.
ഗ്രാമത്തില്‍ തങ്ങള്‍ക്കെതിരേ ഗുരുതരമായ ജാതിയധിക്ഷേപം നടക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."