മണ്ണിടിച്ചില്‍ ഭീഷണി: അങ്കണവാടി കെട്ടിടം അപകടാവസ്ഥയില്‍
കൊടുവള്ളി: നഗരസഭ ഒന്‍പതാം ഡിവിഷന് രാരോത്ത്ചാല് അയ്യപ്പന്‍കാവ് അങ്കണവാടി കെട്ടിടം മണ്ണിടിച്ചില്‍ ഭീഷണിയില്‍. ഇരുനില കെട്ടിടത്തിന്റെ ഒരു ഭാഗത്ത് സ്വകാര്യ വ്യക്തി മണ്ണ് നീക്കിയതിനെ തുടര്‍ന്ന് മണ്ണ് ഇടിഞ്ഞിട്ടുണ്ട്. ഈ ഭാഗം പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ടണ്ട് മൂടുകയായിരുന്നു. മതിയായ സുരക്ഷാ ഭിത്തിയില്ലാത്തതിനാല്‍ അപകട സാധ്യത കൂടുതലാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. പ്രളയമുണ്ടായ സമയത്ത് ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് പ്രദേശവാസികളെ കൊടുവള്ളി ജി.എല്‍.പി സ്കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് അങ്കണവാടി കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച് നഗരസഭക്കും ശിശുക്ഷേമ വകുപ്പിലും പരാതി നല്‍കിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രവര്‍ത്തനം മറ്റൊരിടത്തേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇത് പ്രകാരം അങ്കണവാടി സമീപത്തെ ഒരു ഒഴിഞ്ഞ വീട്ടിലേക്ക് മാറ്റിയെങ്കിലും രണ്ട് മാസത്തിന് ശേഷം കെട്ടിടം ഒഴിഞ്ഞ് കൊടുക്കേണ്ട സാഹചര്യം വന്നതോടെ പഴയ കെട്ടിടത്തിലേക്ക് തന്നെ മാറ്റുകയുമായിരുന്നു. ആശങ്കയോടെയാണ് രക്ഷിതാക്കള്‍ കുട്ടികളെ ഇവിടേക്ക് പ റഞ്ഞയക്കുന്നത്. മഴ പെയ്താല്‍ ഇപ്പോള്‍ അങ്കണവാടി അടച്ചിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."