HOME
DETAILS

വിദ്യാഭ്യാസ രംഗത്ത് തദ്ദേശ സ്ഥാപനങ്ങള്‍ മികച്ച രീതിയില്‍ ഇടപെട്ടു: ജില്ലാപഞ്ചായത്ത് പ്രസിഡന്റ്

  
backup
June 16 2017 | 20:06 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%b0%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6

 

 


മലപ്പുറം: ജില്ലയിലെ വിദ്യാഭ്യസ രംഗത്തു മികച്ച ഇടപെടല്‍ നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കഴിഞ്ഞതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍. ഇതിന്റെ ഭാഗമായി അടുത്ത കാലത്തു ജില്ലയിലെ വിദ്യാഭ്യാസ മേഖല സംസ്ഥാനത്തിനു മാതൃകയാകുന്ന രീതിയില്‍ കുതിച്ചുചാട്ടം നടത്തിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. നവ കേരള സൃഷ്ടിക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടികള്‍ക്കെഴുതിയ കത്ത് സ്‌കൂളുകളില്‍ വായിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം വേങ്ങര വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ സന്ദേശം വിദ്യാര്‍ഥി കുമാരി അഞ്ജലി വായിച്ചു. കത്തിനു മികച്ച മറുപടി അയക്കുന്നവര്‍ക്കു ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സമ്മാനം നല്‍കും. കത്തുകള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. ചടങ്ങില്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.യു അരുണ്‍ അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. സഫറുല്ല മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ അസ്‌ലു, പി.ടി.എ പ്രസിഡന്റ് കെ. അബ്ദുല്‍ മജീദ്, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ പ്രേം ദാസ്, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ മുഹമ്മദ് സാക്കിര്‍, ഡെപ്യൂട്ടി എച്ച്.എം. രാമന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അയ്യപ്പന്‍, ഹെഡ് മാസ്റ്റര്‍ പി.പി കുഞ്ഞാലി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago
No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 months ago
No Image

മയക്കുമരുന്ന് കേസ്: താരങ്ങളെ ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

Kerala
  •  2 months ago