പനി മരണം: അനധികൃത അനാസ്ഥ മൂലമാണെന്ന് ആരോപണം
എടപ്പാള്‍: നടുവട്ടം അയിലക്കാട് റോഡില്‍ കോട്ടപ്പറമ്പില്‍ രമണി പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത് അധികൃതരുടെ അനാസ്ഥ മൂലമാണെന്ന ആരോപണം ശക്തമാകുന്നു.
രമണിയുടെ വീടിന് സമീപത്തെ റോഡരികിലും മറ്റും വന്‍തോതില്‍ മാലിന്യം തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശവാസികള്‍ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ അരോഗ്യ വകുപ്പിനും മറ്റ് അധികൃതര്‍ക്കും പരാതി നല്കി. എന്നാല്‍ മാലിന്യം നീക്കാനോ പ്രശ്നത്തിന് പരിഹാരം കാണാനോ ആരും തയ്യാറായിരുന്നില്ല. തുടര്‍ന്ന് വിഷയം ചൂണ്ടണ്ടിക്കാട്ടി കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. മഴ ആരംഭിച്ചതോടെ ഈ മാലിന്യങ്ങള്‍ അഴുകി സമീപത്തെ വീടുകളിലേക്കും കിണറുകളിലേക്കും ഒഴുകിയിറങ്ങിയിരുന്നു.
ഇതേ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് പനിയും മറ്റ് ബുദ്ധിമുട്ടുകളും ആരംഭിച്ചു.എന്നാല്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വേണ്ടണ്ടത്ര ശ്രദ്ധ കൊടുക്കാത്തതിനാല്‍ പനി വ്യാപിക്കുകയായിരുന്നു. പനി ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് രമണി മരിച്ചത്. ഇന്നലെ പൊന്നാനി താസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് സന്ദര്‍ശനം നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."