ബാരാപ്പോള്‍ കനാലിലെ വന്‍ഗര്‍ത്തം കോണ്‍ക്രീറ്റ് ചെയ്ത് അടക്കല്‍ തുടങ്ങി
ഇരിട്ടി: ബാരാപോള്‍ ജലവൈദ്യുതി പദ്ധതി കനാലില്‍ കണ്ടെത്തിയ വന്‍ ഗര്‍ത്തം ബീമോടുകൂടി കോണ്‍ക്രീറ്റ് ചെയ്ത് അടയ്ക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങി.
കനാല്‍ ചോര്‍ച്ച അടയ്ക്കുന്ന പ്രവൃത്തികള്‍ക്കിടയിലാണ് അഞ്ച് മീറ്റര്‍ വീതിയിലുള്ള വലിയ ഗര്‍ത്തം കണ്ടെത്തിയത്. പവര്‍ഹൗസിന് സമീപം നേരത്തെ ഉറവ പൊട്ടിയ നിലയില്‍ തോട് രൂപപ്പെട്ടതിന് മുകള്‍ വശത്താണിത് കണ്ടെത്തിയത്. മാക്കൂട്ടം വനത്തില്‍ കഴിഞ്ഞ ജൂണ്‍ 12 നുണ്ടായ ഉരുള്‍പൊട്ടലില്‍ ബാരാപോള്‍ കരകവിഞ്ഞൊഴുകി ജലവൈദ്യുത പദ്ധതിയുടെ ജനറേറ്ററുകള്‍ തകര്‍ന്ന് കനാലില്‍ വന്‍തോതില്‍ മണല്‍ അടിഞ്ഞു കൂടിയിരുന്നു.
ആദ്യഘട്ടത്തില്‍ ഒരു ജനറേറ്ററിന്‍െ തകര്‍ച്ച പരിഹരിച്ച് വെള്ളം തുറന്നു വിട്ടപ്പോള്‍ പവര്‍ഹൗസിനു സമീപം പല്ലാട്ട് റിന്നിയുടെ കൃഷിയിടത്തില്‍ ഉറവ പൊട്ടിയ നിലയില്‍ വെള്ളം കുത്തിയൊലിച്ചു തുടങ്ങി.
മറ്റ് സ്ഥലങ്ങളില്‍ നേരിയ തോതിലും ചോര്‍ച്ച ഉണ്ടായി. ഇതോടെ കനാലിലെ വെള്ളം വറ്റിച്ചു നടത്തിയ പരിശോധനയില്‍ മൂന്നുകിലോമീറ്റര്‍ ദൂരത്തില്‍ മിക്കയിടത്തും നേരിയ വിള്ളല്‍ കണ്ടെത്തുകയുണ്ടായി. ഉരുള്‍പൊട്ടലില്‍ ഒഴുകിയെത്തിയ മരങ്ങളും കല്ലുകളും ഉരഞ്ഞാണിതെന്ന നിഗമനത്തില്‍ എറണാകുളം പത്മജ സ്‌പെഷല്‍സില്‍ നിന്നുള്ള വിദഗ്ധ സംഘം ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചോര്‍ച്ച അടയ്ക്കല്‍ നടത്തി വരുകയായിരുന്നു.
വിള്ളല്‍ അടയ്ക്കാനായി കോണ്‍ക്രീറ്റ് നേരിയ തോതില്‍ പൊളിക്കുമ്പോഴാണ് ഉള്‍വശത്ത് കനാലിന്റെ അടിത്തട്ടിനോടു ചേര്‍ന്ന് വന്‍ ഗര്‍ത്തം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."