മരണക്കെണിയൊരുക്കി ആനന്ദ ജങ്ഷന്
കരുനാഗപ്പള്ളി: ദേശീയപാത വവ്വാക്കാവിന് സമീപം പുലിയന്‍കുളങ്ങര ആനന്ദ ജംഗഷന് മരണക്കെണിയാകുന്നതോടെ പേടിസ്വപ്നവുമായി യാത്രക്കാര്‍.
ഒരു മാസത്തിനിടെ നാലു ജീവനുകള്‍ പൊലിയുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടും അധികൃതര്‍ മൗനത്തിലാണ്. അശാസ്ത്രീയമായ നിലയില്‍ ദേശീയപാതയുടെ കിടപ്പും റോഡുവക്കില്‍ വളര്‍ന്ന് കിടക്കുന്ന കുറ്റിക്കാടുകളുമാണ് ഇവിടെ അപകടം പെരുകാന്‍ കാരണം.
റോഡ് കുന്നും താഴ്ചയും ആയതിനാല്‍ വാഹനങ്ങള്‍ മിക്കതും അപകടത്തില്‍പ്പെടുന്നു. റോഡ് വക്കിലെ പുല്ലുകള്‍ കാടും പടലും പിടിച്ചത് മൂലം വാഹനങ്ങള്‍ കടന്ന് പോകാനോ സമാന്തര റോഡില്‍ നിന്ന് വാഹനങ്ങള്‍ ദേശീയപാതയിലേക്ക് കയറുന്നത് എതിരെ വരുന്ന വാഹനങ്ങള്‍ക്ക് കാണാന്‍ സാധിക്കാറില്ല.
ഏതാനം നാളുകള്‍ക്ക് മുന്‍പ് ബസിറങ്ങി റോഡ് സൈഡില്‍ കൂടി നടന്ന വരികയായിരുന്ന വഴിയാത്രക്കാരനെ കാറ് ഇടിച്ച് തെറിപ്പിച്ചിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇവിടെ ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് നാല് ജീവനുകളാണ് നിരത്തില്‍ പൊലിഞ്ഞത്.
ജങ്ഷനില്‍ രാത്രി കാലമായാല്‍ തെരുവ് വിളക്കുകളോ, ഹൈമാസ് ലൈറ്റോ ഇല്ലാത്ത കാരണത്താല്‍ കൂരിരുട്ടാണ്. റോഡു വക്കിലെ കുറ്റിക്കാടുകളും മറ്റും വെട്ടിതെളിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."