സൊണാക്ഷി സിന്‍ഹയുടെ പെയിന്റിങ് ലേലത്തിന്
കൊച്ചി: ബോളിവുഡ് താരം സൊണാക്ഷി സിന്‍ഹയുടെ ജനപ്രീതിനേടിയ ഹോള്‍ എഗെയ്ന്‍ എന്ന പെയിന്റിങ് ഇബേ ഇന്ത്യയില്‍ ലേലത്തിനു വയ്ക്കുന്നു. അവയവ കാന്‍സര്‍ ഫൗണ്ടേഷന്റെ ധനശേഖരണത്തിനായാണ് ലേലം. ഇതിനൊപ്പം സ്തനാര്‍ബുദത്തിനെതിരേ ബോധവല്‍കരണ പരിപാടിയും നടത്തുന്നുണ്ട്. ംംം.ലയമ്യ.ശിവമൃശ്യേ എന്ന സൈറ്റിലാണ് ഒരാഴ്ച നീളുന്ന ലേലം.
www.ebay.insonakshipainting എന്ന സൈറ്റില്‍ ക്ലിക് ചെയ്ത് ലേലത്തുക രേഖപ്പെടുത്താം. ഏറ്റവും കൂടുതല്‍ തുക വാഗ്ദാനം ചെയ്യുന്ന വ്യക്തിക്കോ, സ്ഥാപനത്തിനോ സൂപ്പര്‍ സ്റ്റാറിന്റെ പെയിന്റിങ് സ്വന്തമാക്കാം. ഇബേ ഇന്ത്യയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണം എന്നതിലുപരി സ്തനാര്‍ബുദത്തിനെതിരായ പോരാട്ടം കൂടിയാണ് ചാരിറ്റി ഫണ്ടിന്റെ ലക്ഷ്യം.
ആഗോളതലത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ഇബേ അര ബില്യണ്‍ ഡോളറാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."