മരട് കേസ് ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: മരടില്‍ അനധികൃതമായി ഫ്‌ളാറ്റ് നിര്‍മിച്ച കമ്പനികള്‍ക്കെതിരേയുള്ള കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. മന്ത്രിസഭാ തീരുമാനപ്രകാരമാണ് ഫ്‌ളാറ്റ് നിര്‍മാണ കമ്പനികള്‍ക്കെതിരേ കഴിഞ്ഞ ദിവസം ക്രിമിനല്‍ കേസെടുത്തത്. ഈ കേസ് പ്രത്യേകസംഘം അന്വേഷിക്കാന്‍ ഡി.ജി.പി ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോസി ചെറിയാനാണ് അന്വേഷണ ചുമതല.
വഞ്ചനക്കും നിയമലംഘനം മറച്ചുവച്ച് വില്‍പന നടത്തിയതിനും മരട്, പനങ്ങാട് പൊലിസ് സ്റ്റേഷനുകളിലാണ് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 406, 420 വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണിത്.
ആല്‍ഫാ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത്, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ നിര്‍മാണക്കമ്പനികളുടെ ഉടമകളാണ് കേസിലെ പ്രതികള്‍.
കമ്പനി ഉടമകളെ കൂടാതെ അനധികൃത നിര്‍മാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."