HOME
DETAILS

യു.പി കടുവാസങ്കേതത്തില്‍ പെണ്‍കടുവയെ ആള്‍ക്കൂട്ടം ട്രാക്ടര്‍ കയറ്റിക്കൊന്നു

  
backup
November 05, 2018 | 7:42 AM

4654645645613131313641874-2

ലഖ്‌നൗ: ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കടുവയെ മനുഷ്യര്‍ കൊന്നു. ആവ്‌നിയെന്ന പെണ്‍കടുവയെ മഹാരാഷ്ട്ര സര്‍ക്കാര്‍ കൊന്നതിനു പിന്നാലെയാണ്, യു.പിയില്‍ ആള്‍ക്കൂട്ടം അതിക്രമിച്ചു കടന്ന് കടുവയെ ട്രാക്ടര്‍ കയറ്റിയും അടിച്ചും കൊന്നത്.

ദുധ്വ കടുവാസങ്കേതത്തിലാണ് കടുവയുണ്ടായിരുന്നത്.. അതിനടുത്തുള്ള ഗ്രാമവാസിയായ അന്‍പതുകാരനെതിരെ കടുവയുടെ ആക്രമണമുണ്ടായതിനെത്തുടര്‍ന്നാണ് സംഭവം.

കൂട്ടത്തോടെ ആയുധങ്ങളുമായി പാര്‍ക്കില്‍ കടന്ന ആളുകള്‍ ഫോറസ്റ്റ് ഗാര്‍ഡുമാരെ മര്‍ദിക്കുകയും ട്രാക്ടര്‍ ഓടിച്ച് കടുവയുടെ മേല്‍ കയറ്റുകയും ചെയ്തു. തുടര്‍ന്ന് വടികള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു.

പത്തു വയസ്സുള്ള പെണ്‍കടുവയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചയായി തങ്ങളുടെ കന്നുകാലികളെ കടുവ ആക്രമിക്കുന്നുണ്ടെന്നും ഫോറസ്റ്റില്‍ പരാതിപ്പെട്ടെങ്കിലും നടപടിയെടുത്തില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

കൂടുതല്‍ വായിക്കാം>>> ആവ്‌നിയെ കൊന്നതോടെ അനാഥമായത് രണ്ട് കടുവാക്കുട്ടികള്‍


മഹാരാഷ്ട്രയില്‍ സര്‍വ്വസന്നാഹത്തോടെ ആവ്‌നി എന്ന പെണ്‍കടുവയെ കൊന്നതിന്റെ വിവാദം ഒടുങ്ങുന്നതിനു മുന്‍പാണ് യു.പിയിലും കടുവ കൊല്ലപ്പെടുന്നത്. 13 പേരെ കൊന്നുവെന്ന ആരോപണത്തില്‍ ആവ്‌നിയെ വെടിവച്ചു കൊല്ലാന്‍ സുപ്രിംകോടതി ഉത്തരവിടുകയായിരുന്നു. ഇതേത്തുടര്‍ന്ന് 150 പേര്‍ ചേര്‍ന്ന സംഘം വെടിവച്ച് കൊല്ലുകയായിരുന്നു.

 

സംഭവത്തില്‍ രാഹുല്‍ ഗാന്ധി സങ്കടം പങ്കുവച്ചു. ''മൃഗങ്ങളോട് പെരുമാറുന്ന രീതി നോക്കി ഒരു രാജ്യത്തിന്റെ മഹത്വം മനസ്സിലാക്കാം''- എന്ന മഹാത്മാ ഗാന്ധിയുടെ പരാമര്‍ശമാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ നാളെ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  2 days ago
No Image

ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ജനൽ പൊളിച്ച് അകത്തുകയറിയ പ്രതി പിടിയിൽ

crime
  •  2 days ago
No Image

പള്ളിയിൽ കുടിവെള്ളം പാഴാക്കിയത് ചോദ്യം ചെയ്തു; വയോധികന് ക്രൂരമർദനം: പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

സൂരജ്‌കുണ്ഡ് മേളയിൽ വൻ അപകടം: രക്ഷാപ്രവർത്തനത്തിനിടെ പൊലിസുകാരൻ കൊല്ലപ്പെട്ടു; 13 പേർക്ക് പരിക്ക്

latest
  •  2 days ago
No Image

ഖത്തറിനെ ശത്രുരാഷ്ട്രമായി പ്രഖ്യാപിക്കണം; പുതിയ ബിൽ അവതരിപ്പാക്കാനൊരുങ്ങി ഇസ്റാഈൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ്

International
  •  2 days ago
No Image

സി.ജെ റോയിയുടെ മരണം: ദുരൂഹതകൾക്കിടെ നിർണ്ണായക വെളിപ്പെടുത്തലിന് കോൺഫിഡന്റ് ഗ്രൂപ്പ്; തിങ്കളാഴ്ച വാർത്താസമ്മേളനം

Kerala
  •  2 days ago
No Image

സമസ്ത ഇളംതലമുറക്ക് സഹിഷ്ണുത പകരുന്ന പ്രസ്ഥാനം: മണിശങ്കർ അയ്യർ

Kerala
  •  2 days ago
No Image

വാങ്കഡെയിൽ ഇന്ത്യയെ വിറപ്പിച്ച് യുഎസ്എ ബൗളർമാർ; ഒറ്റക്ക് പൊരുതി ഇന്ത്യൻ നായകൻ, അമേരിക്കയ്ക്ക് വിജയലക്ഷ്യം 162 റൺസ്

Cricket
  •  2 days ago
No Image

ഇസ്റാഈൽ ആക്രമണത്തിൽ പരുക്കേറ്റ ഫലസ്തീനികൾക്ക് യുഎഇയുടെ കൈത്താങ്ങ്; ഫ്ലോട്ടിംഗ് ആശുപത്രിയിൽ കൂടുതൽ രോഗികളെ പ്രവേശിപ്പിച്ചു

uae
  •  2 days ago
No Image

ഗാസിയാബാദ് പെൺകുട്ടികളുടെ ആത്മഹത്യ: ഒരേ പുരുഷനെ വിവാഹം കഴിച്ച മൂന്ന് സഹോദരിമാർ; കൊറിയൻ കണ്ടന്റ് ഭ്രമവും കോടികളുടെ കടവും ദുരന്തത്തിന് പിന്നിൽ

crime
  •  2 days ago