HOME
DETAILS

ഹാജിമാര്‍ക്ക് സഹായമേകാന്‍ ഇത്തവണയും വിഖായ വളണ്ടിയര്‍മാര്‍ കര്‍മരംഗത്ത്

  
backup
August 04 2016 | 19:08 PM

%e0%b4%b9%e0%b4%be%e0%b4%9c%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%ae%e0%b5%87%e0%b4%95%e0%b4%be-2

മക്ക: പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനെത്തുന്ന ഹാജിമാര്‍ക്ക് സാന്ത്വനമായി ഇത്തവണയും മക്കയിലും മദീനയിലും വിഖായ ഹജ്ജ് വളണ്ടിയര്‍മാര്‍ കര്‍മരംഗത്ത്. കഴിഞ്ഞവര്‍ഷം ആദ്യമായി ഹാജിമാരുടെ സേവനത്തിനിറങ്ങുകയും സ്വദേശികളുടെയും വിദേശികളുടെയും സഊദി മന്ത്രാലയങ്ങളുടെയും പ്രശംസ പിടിച്ചു പറ്റിയ ചാരിതാര്‍ഥ്യത്തോടെയാണ് ഇത്തവണ വിഖായ ഹജ്ജ് വളണ്ടിയര്‍ സംഘം കര്‍മരംഗത്തിറങ്ങുന്നത്.

മക്കയില്‍ സമസ്ത കേരള ഇസ്‌ലാമിക് സെന്ററിന്റെ (എസ്.കെ.ഐ.സി) കീഴിലാണ് വിഖായ സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുക. ഇതിനായി സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എസ്.കെ.ഐ.സി യൂനിറ്റുകളില്‍ നിന്നുള്ള ഏകദേശം അഞ്ഞൂറിലധികം വിഖായ പ്രവര്‍ത്തകര്‍ ഇതിനായി ഒരുങ്ങിക്കഴിഞ്ഞു.

മക്കയില്‍ പ്രധാനപ്പെട്ട ഭാഗങ്ങള്‍ കേന്ദ്രീകരിച്ചു വിവിധ ഗ്രൂപ്പുകളിലായി ഇവര്‍ പ്രവര്‍ത്തനനിരതരാവും. കൂടാതെ വളരെ തിരക്കേറുന്ന സന്ദര്‍ഭങ്ങളില്‍ ഹറം പള്ളിയുടെ വാതിലുകളിലും മറ്റു ആവശ്യമായ സ്ഥലങ്ങളിലും വഴിതെറ്റുന്ന ഹാജിമാരെ സ്ഥാനത്ത് എത്തിക്കുവാനും സഹായിക്കുവാനുമായി വിഖായ കര്‍മഭടന്മാര്‍ രംഗത്തുണ്ടാവും.

കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായെത്തിയ ഹറം ക്രെയിന്‍ ദുരന്തം, മിന ദുരന്തം എന്നിവിടങ്ങളില്‍ വിഖായ വളണ്ടിയര്‍മാരുടെ നിസ്വാര്‍ഥ സേവനങ്ങള്‍ ഏറെ പ്രശംസ നേടിയിരുന്നു. ഇതേത്തുടര്‍ന്ന്, മന്ത്രാലയങ്ങളില്‍ നിന്ന് അനുമോദനപത്രവും വളണ്ടിയര്‍മാരെ തേടിയെത്തിയിരുന്നു.
സേവനം തുടങ്ങി ആദ്യ വര്‍ഷം തന്നെ ഇത്തരത്തില്‍ അനുമോദന പത്രം ലഭിച്ചത് പ്രവര്‍ത്തകര്‍ക്ക് ഏറെ ആവേശമാണ് സമ്മാനിച്ചത്. അതേസമയം മദീനയില്‍ ഇത്തവണയും ഹജ്ജ് വെല്‍ഫയര്‍ ഫോറത്തിന്റെ കീഴിലാണ് വിഖായ വളണ്ടിയര്‍മാര്‍ രംഗത്തിറങ്ങുന്നത്. എസ്.കെ.ഐ.സി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുബൈര്‍ ഹുദവി, ഒമാനൂര്‍ അബ്ദുറഹ്്മാന്‍ മൗലവി എന്നിവരുടെ നേതൃത്വത്തിലാണ് വിഖായ പ്രവര്‍ത്തനത്തിനൊരുങ്ങുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  16 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  16 days ago
No Image

16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; നിയമം പാസാക്കുന്ന ആദ്യ രാജ്യം

International
  •  16 days ago
No Image

ഖത്തറിൽ നിന്ന് സഊദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു

Saudi-arabia
  •  16 days ago