റെയില്‍വേ സ്റ്റേഷന് സ്വകാര്യവല്‍ക്കരണത്തിനെതിരേ ഒപ്പു ശേഖരണം നടത്തി
കോഴിക്കോട്: റെയില്‍വേ സ്റ്റേഷന് സ്വകാര്യവല്‍ക്കരണത്തിനെതിരേ കോഴിക്കോട്ട്് സംരക്ഷണ സമിതി ഒപ്പു ശേഖരണം നടത്തി.
സ്റ്റേഷനും 4.39 ഏക്കര്‍ അനുബന്ധ ഭൂമിയും സ്വകാര്യ മുതലാളിക്ക് വില്‍ക്കാനുള്ള തീരുമാനത്തിനെതിരേ 20ന് പ്രൊട്ടസ്റ്റ് ഡെമോസ്ട്രേഷന്‍ നടത്തും. ഇതില്‍ തീരുമാനം ആയില്ലെങ്കില്‍ ജൂലൈ 10ന് ഉപവാസ സമരവും നടത്തും. റെയില്‍വേ സ്റ്റേഷനിലെ വികസനത്തിന് വേണ്ടിയാണ് എന്ന വ്യാജേനയാണ് വില്ക്കല് നടപടികള്‍ പുരോഗമിക്കുന്നത്.
ചെന്നൈ, കോഴിക്കോട് എന്നീ സ്റ്റേഷനുകള്‍ സ്വകാര്യവല്‍ക്കരിക്കാനാണ് തീരുമാനം. അളവറ്റ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കമാണിതെന്ന് ഐ.എന്‍.ടി.യു.സി കുറ്റപ്പെടുത്തി. ജില്ലാ സെക്രട്ടറി എം. രാജന് ഒപ്പു ശേഖരണം ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ മുകുന്ദന്, എച്ച്.എം.എസ് ജില്ലാ പ്രസിഡന്റ് ബിന്ദു ആന്റണി, വി.എന്‍ നമ്പൂതിരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."