അകലാപ്പുഴ പാലം കടലാസില്‍ തന്നെ
നന്തിബസാര്‍: മൂടാടി, തുറയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുചുകുന്നിലെ അകലാപുഴക്ക് കുറുകെ ഒരുപാലം നിര്‍മിക്കുന്നതിനുള്ള മുറവിളിക്കു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ ബജറ്റില്‍ പാലം പണിയാന്‍ തുക വകയിരുത്തിയതായി വാര്‍ത്തവന്നതോടെ നാട്ടുകാര്‍ ആഹ്ലാദ തിമര്‍പ്പിലായിരുന്നു.
പക്ഷെ, മാസങ്ങള്‍ പലതുനീങ്ങിയിട്ടും സര്‍വേ പോലും നടന്നുകാണാത്തതില്‍ ജനങ്ങള്‍ അമര്‍ഷത്തിലാണ്. മലയോരവികസനത്തിനു വഴിതെളിയിക്കുന്ന കണ്ണൂര്‍ കൊയിലാണ്ടി ബദല്‍ റോഡും ഈപാലം യാഥാര്‍ഥ്യമായാല്‍ പ്രവൃത്തിപദത്തിലെത്തും. കണ്ണൂര്‍-കോഴിക്കോട് ജില്ലകളിലെ ഒട്ടേറെ ഗ്രാമങ്ങളെയും ടൗണുകളെയും ബന്ധിപ്പിക്കുന്ന പ്രസ്തുത റോഡ് നിലവില്‍വന്നാല്‍ കൊയിലാണ്ടിയില്‍നിന്നു കണ്ണൂരിലേക്കു ഉള്ള ദൂരം എഴുപതു കിലോമീറ്റര്‍ എന്നുള്ളത് അമ്പത്തിയാറായിച്ചുരുങ്ങമെന്നു മാത്രമല്ല, ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരമാവുകയും ചെയ്യും.
ആനക്കുളങ്ങരനിന്നു ആറര കിലോമീറ്റര്‍ ദൂരമാണ് അകാലപുഴകടവിലേക്കുള്ളത്. കടവുകടന്നാല്‍ തുറയൂരായി, അട്ടക്കുണ്ട്, ചേരണ്ടതൂര്‍, വില്യാപ്പള്ളി, കല്ലേരി, കുനിങ്ങാട്, പുറമേരി, ഇരിങ്ങണ്ണൂര്‍, പെരിങ്ങത്തൂര്‍ വഴി കണ്ണൂരിലെത്താം.
21 പഞ്ചായത്തുകള്‍, 2 നഗരസഭകള്‍ കടന്നുപോകുന്ന പ്രസ്തുത റോഡിനുവേണ്ടി അകലാപ്പുഴയില്‍ പാലത്തിനു 218 മീറ്റര്‍ നീളമുണ്ട്. അക്കരയുള്ളവര്‍ക്കു ആശുപത്രി, സ്‌കൂള്‍, കോളജ് എന്നിവിടങ്ങളിലേക്കും മറ്റാവശ്യങ്ങള്‍ക്കായി ടൗണിലേക്കും ആദ്യം കടത്തുതോണിയുണ്ടായിരുന്നു അതും വര്‍ഷങ്ങള്‍ക്കുമുന്‍പേ ഇല്ലാതായി.
സ്ഥലം എം.എല്‍.എ.യുടെ പരിശ്രമവും സര്‍ക്കാറിന്റെ താല്‍പര്യവും ഉറ്റുനോക്കുകയാണ് നാട്ടുകാര്‍ .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."