പള്ളിമേടയില്‍ നിന്നും ബൈക്ക് മോഷണം പോയി
മറയൂര്‍: മറയൂര്‍ സഹായഗിരി പള്ളിമേടയില്‍ നിന്നും ബൈക്ക് മോഷണം പോയി. സെന്റ് മേരീസ് പള്ളിമേടയുടെ മുന്‍വശത്ത് വച്ചിരുന്ന ബൈക്കാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്. പള്ളിയിലെ അസി. വികാരി ഫാ. ജോസഫ് കൊച്ചൊഴത്തിലിന്റെ കെ.എല്‍ 6 എച്ച് 1259 നമ്പരിലുള്ള പള്‍സര്‍ ബൈക്കാണ് മോഷ്ടാക്കള്‍ കടത്തിയത്. രാത്രി പത്തുമണിക്കും പള്ളിമേടയില്‍ ബൈക്ക് ഉണ്ടായിരുന്നതായി വികാരിയച്ചന് പറയുന്നു. രാവിലെ ആറുമണിക്കാണ് ബൈക്ക് മോഷണം പോയ വിവരം അറിയുന്നത്. തുടര്‍ന്ന് മറയൂര്‍ പൊലിസില്‍ വിവരം അറിയിച്ചു. പൊലിസ് വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കേരള തമിഴ്നാട് അതിര്‍ത്തിയിലുള്ള ചിന്നാര്‍ ചെക്ക് പോസ്റ്റുകളില്‍ മറയൂര്‍ പൊലിസ് അന്വേഷണം നടത്തിയെങ്കിലും അതുവഴി ബൈക്ക് കടന്ന് പോയിട്ടില്ലെന്ന് വിവരം ലഭിച്ചു. മോഷണം പോയ ബൈക്കിന്റെ വിവരങ്ങള്‍ മറ്റ് പൊലിസ് സ്റ്റേഷനുകളിലേക്ക് കൈമാറി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി മറയൂര്‍ എസ്.ഐ കെ സണ്ണിച്ചന് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."