ലോറി മറിച്ചുവിറ്റ കേസില്‍ അന്വേഷണം തമിഴ്നാട്ടിലേക്ക്
നെടുങ്കണ്ടം: വാടകയ്ക്കെടുത്ത ലോറി ഉടമ അറിയാതെ മറിച്ചവിറ്റ കേസിന്റെ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. കമ്പം, തേനി, ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ ലോറി കണ്ടെത്താന്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ പേര് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലിസിന്റെ നിഗമനം. അറസ്റ്റിലായ നെടുങ്കണ്ടം നരിപ്പാറയില്‍ ഈപ്പന്(49), താന്നിമൂട് ബ്ലോക്ക് നമ്പര്‍ 264 ല്‍ ഷാജഹാന്(40) എന്നിവരെ നെടുങ്കണ്ടം കോടതി റിമാന്റ് ചെയ്തു. എറണാകുളം കളമശ്ശേരി സ്വദേശി ചെറുപറമ്പില്‍ നസീറിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 332752 ലോറിയാണ് ഈപ്പനും ഷാജഹാനും ചേര്‍ന്ന് മറിച്ചുവിറ്റത്. കഴിഞ്ഞ ഡിസംബറിലാണ് വാടകക്ക് ഓടിക്കാന്‍ ലോറി നെടുങ്കണ്ടത്ത് എത്തിച്ചത്. അന്നുമുതല്‍ പലപ്പോഴും െ്രെഡവറില്നിന്ന് പല ആവശ്യങ്ങള്‍ പറഞ്ഞ് ലോറി വാങ്ങി ഈപ്പന് ഉപയോഗിച്ചിരുന്നു. പിന്നീട് ഷാജഹാന്റെ സഹായത്തോടെ ലോറി മുണ്ടക്കയം സ്വദേശിക്ക് അഞ്ചുലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. ഇയാള്‍ കണ്ണൂര്‍ സ്വദേശിക്ക് മറിച്ചുവിറ്റ ലോറി പിന്നീട് തമിഴ്നാട്ടില്‍ വില്‍ക്കുകയായിരുന്നു. മുണ്ടക്കയം സ്വദേശിയേയും കണ്ണൂര്‍ സ്വദേശിയേയും കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈപ്പന്റെ വീടിന് സമീപമുള്ള പ്രെടാള് പമ്പില്‍നിന്ന് ഒരാഴ്ച്ച മുമ്പാണ് ലോറി കാണാതായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."