HOME
DETAILS

നവകേരള സൃഷ്ടിക്കായി വിദ്യാര്‍ഥികള്‍ അണിനിരന്നു

  
backup
June 16, 2017 | 9:42 PM

%e0%b4%a8%e0%b4%b5%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%b8%e0%b5%83%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d


തൊടുപുഴ: നവകേരള സൃഷ്ടിക്കായി ജില്ലയിലെ വിദ്യാര്‍ഥികള്‍ ഇന്നലെ മനസുതുറന്നു. ഭാവികേരളം എങ്ങനെ ആയിരിക്കണമെന്ന ചിന്തകള്‍ പരസ്പരം പങ്കുവച്ചും മുഖ്യമന്ത്രിക്ക് തുറന്നെഴുതിയും ജില്ലയിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് നവകേരള സൃഷ്ടിക്കായി അണിനിരന്നത്.
ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ ക്ഷണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ സന്ദേശം ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പ്രത്യേക അസംബ്ലി വിളിച്ചുചേര്‍ത്ത് വായിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരമറ്റം എച്ച്.എസില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം. സുഗത ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ അരുണിമ ധനേഷ് അധ്യക്ഷയായിരുന്നു. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച നമ്മുടെ കേരളത്തെ കൂടുതല്‍ സുന്ദരമാക്കുമെന്നും അതിനായി നമുക്ക് ചെയ്യാവുന്ന ഒരുപാട് കാര്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു. കൂടുതല്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ചാല്‍ കൂടുതല്‍ പ്രാണവായുവും മഴയും ലഭിക്കും. ചൂട് കുറയും, ഓസോണ്‍പാളിക്ക് സംരക്ഷണമാകും. പക്ഷികള്‍ക്ക് കൂടുകൂട്ടാന്‍ ഇടവുമാകും. പ്ലാസ്റ്റിക് ഉപയോഗം നമുക്ക് കുറയ്ക്കാം. കുപ്പികള്‍, കവറുകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുടങ്ങിയവ നമുക്ക് വലിച്ചെറിയാതെയിരിക്കാം. അവ പ്രകൃതിക്ക് ദോഷം ചെയ്യും. മറ്റ് മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഇടാതിരിക്കാന്‍ ശ്രദ്ധിക്കാം. നമുക്ക് വൃത്തിയുള്ള ചുറ്റുപാടുകള്‍ സൃഷ്ടിക്കാം മുഖ്യമന്ത്രി പറഞ്ഞു. പുതിയൊരു കേരളം സൃഷ്ടിക്കാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണെന്നും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പേരും സ്‌കൂള്‍ വിലാസവും സഹിതം എന്നെ എഴുതി അറിയിക്കണമെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.
ജില്ലയിലെ എല്ലാ സ്‌കൂളുകളിലും അസംബ്ലി വിളിച്ച് ചേര്‍ത്ത് മുഖ്യമന്ത്രിയുടെ സന്ദേശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനാധ്യാപകരാണ് വിശദീകരിച്ചത്. അതിന് ശേഷം നെയിംസ്ലിപ്പുകളും കത്തുകളും കുട്ടികള്‍ക്ക് വിതരണം ചെയ്തു. കത്ത് വായിച്ചതിന് ശേഷം കുട്ടികളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അവരുടെ പേര്, സ്‌കൂളിന്റെ വിലാസം എന്നിവ രേഖപ്പെടുത്തി ശേഖരിച്ചശേഷം അത് മുഖ്യമന്ത്രിക്ക് അയക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൈനോസറും ഫാന്റസിയും ഒന്നിക്കുന്ന വര്‍ണങ്ങളുടെ മായാലോകവുമായി ദുബൈ ഗാര്‍ഡന്‍ ഗ്ലോ സീസണ്‍ 11 ന് തുടക്കം

uae
  •  11 days ago
No Image

'ഡിറ്റ് വാ' ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്; കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട മഴ; അഞ്ച് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

Kerala
  •  11 days ago
No Image

ടിക്കറ്റിനെച്ചൊല്ലി തർക്കം: ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇ തള്ളിയിട്ട യുവതി മരിച്ചു

National
  •  11 days ago
No Image

ബിഹാർ തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളാണ് നടന്നത്; തെളിവുകൾ നിരത്തി മോദി സർക്കാരിനെ വെല്ലുവിളിച്ച് ധ്രുവ് റാഠി

National
  •  11 days ago
No Image

മിന്നും നേട്ടത്തിൽ ഹർമൻപ്രീത് കൗർ; ലോകം കീഴടക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വീണ്ടും തിളങ്ങുന്നു

Cricket
  •  11 days ago
No Image

കർണാടകയിൽ മുഖ്യമന്ത്രി പദവിക്കുവേണ്ടി തർക്കം; സിദ്ധരാമയ്യ-ഡി കെ ശിവകുമാർ നിർണായക കൂടിക്കാഴ്ച നാളെ

National
  •  11 days ago
No Image

മക്കയിൽ നിയമലംഘനം നടത്തിയ ആയിരത്തിലധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Saudi-arabia
  •  11 days ago
No Image

ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര പീഡനാരോപണം; എസ്എച്ച്ഒയുടെ ആത്മഹത്യാക്കുറിപ്പ് ശരിവെച്ച് യുവതിയുടെ മൊഴി

Kerala
  •  11 days ago
No Image

ഇ.പി മുഹമ്മദിന് കലാനിധി മാധ്യമ പുരസ്കാരം

Kerala
  •  11 days ago
No Image

5,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമം; പെരുമ്പാവൂരിൽ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

Kerala
  •  11 days ago