'മാലിന്യ'ച്ചേരി; ആരോഗ്യ കേരള പുരസ്‌കാരം നേടിയ എടച്ചേരി പഞ്ചായത്ത് ചീഞ്ഞുനാറുന്നു
എടച്ചേരി: കോഴിക്കോട് ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമ പഞ്ചായത്തിനുള്ള മൂന്നു ലക്ഷം രൂപയുടെ ആരോഗ്യ കേരള പുരസ്‌കാരം നേടിയ എടച്ചേരി ഗ്രാമപഞ്ചായത്ത് ചീഞ്ഞുനാറുകയാണ്. വീടുകളില്‍ നിന്ന് കുടുംബശ്രീ മുഖേന ശേഖരിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുന്നുകൂടി ചീഞ്ഞുനാറുമ്പോഴാണ് പുരസ്‌കാര പ്രഹസന നാടകം അരങ്ങേറിയിരിക്കുന്നത്.
പൊതു സ്ഥലങ്ങളില്‍ നിന്നും വീടുകളില്‍നിന്നുമെല്ലാം ചാക്കു കണക്കിന് പ്ലാസ്റ്റിക്മാലിന്യമാണ് ശേഖരിച്ചിരുന്നത്. ഇവയെല്ലാം റോഡരികിലും മറ്റുമാണ് കൂട്ടിയിട്ടിരിക്കുന്നത്.
ടൗണിലെ ലീഗ് ഹൗസിന് സമീപത്തെ കൊടുങ്ങാമ്പ്രത്ത് താഴെ സ്രാമ്പിക് മുന്‍ഭാഗത്തും സമീപത്തെ ഇടവഴിയിലും മറ്റുമാണ് മാസങ്ങളായി മാലിന്യം നീക്കം ചെയ്യാതെ കിടക്കുന്നത്. ഇതു കാരണം ദൂരസ്ഥലങ്ങില്‍ നിന്നു പോലും വാഹനങ്ങളില്‍ മാലിന്യം ഇപ്പോള്‍ കൊണ്ടു വന്നു തള്ളുന്നത് ഇവിടങ്ങളിലാണ്. മഴ പെയ്തതോടെ ഇവ വെള്ളവും ചെളിയും നിറഞ്ഞ് ചീഞ്ഞ് നാറാന്‍ തുടങ്ങി. മാത്രമല്ല മഞ്ഞപ്പിത്തം ഉള്‍പ്പെടെ രോഗങ്ങളും മറ്റും പടരുന്ന സാഹചര്യത്തില്‍ ഈ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആരോഗ്യത്തിന് ഭീഷണിയാകുമെന്ന ഭീതിയിലാണ് പരിസരവാസികളും നാട്ടുകാരും.
സഞ്ചികളിലും മറ്റും വെള്ളം കെട്ടിക്കിടന്ന്‌കൊതുക് പെരുകിയതു കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള രോഗവ്യാപനഭീഷണിയിലുമാണ്.
സമീപ പഞ്ചായത്തുകളില്‍ നിന്നെല്ലാംഇതേ രീതിയില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് റീസൈക്ലിങ് കേന്ദ്രങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു.
വീട്ടുകാരില്‍ നിന്ന് 150 രൂപ ഈടാക്കിയാണ് മാലിന്യം ശേഖരിച്ച് കര്‍ണ്ണാടകയിലെ റീസൈക്ലിങ് കേന്ദ്രങ്ങളിലേക്ക് കയറ്റി അയക്കുന്നത്. പ്ലാസ്റ്റിക് കയറ്റി അയക്കാത്തതിന് പ്രത്യേകിച്ച് കാരണമൊന്നും അധികൃതര്‍ക്ക് പറയാനുമില്ല .
പലതവണ അധികൃതരെ അറിയിച്ചിട്ടും പരിഹാരം കാണാത്തതിനാല്‍ വിവിധരാഷ്ട്രീയ സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."