നിയമങ്ങളുടെ ദുരുപയോഗങ്ങള്‍ക്കെതിരേ കൂട്ടധര്‍ണ
കല്‍പ്പറ്റ: നീതിനിഷേധങ്ങള്‍ക്കും സ്ത്രീ സംരക്ഷണ നിയമങ്ങളുടെ ദുരുപയോഗങ്ങള്‍ക്കുമെതിരെ ജനമിത്രം ജനകീയ നീതിവേദി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭ പ്രചാരണ പരിപാടിയുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം എട്ടിന് രാവിലെ 11 മുതല്‍ കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷന് മുമ്പില്‍ കൂട്ടധര്‍ണ സംഘടിപ്പിക്കും.
ഭരണഘടന അനുശാസിക്കുന്ന തുല്ല്യനീതി നടപ്പാക്കുക, കുടുംബകോടതികളില്‍ പുരുഷന്‍മാരോടുള്ള അവഗണന അവസാനിപ്പിക്കുക, കുടുംബകോടതിയില്‍ അഭിഭാഷകരുടെ ഒത്തുകളി അവസാനിപ്പിക്കുക, കുടുംബകോടതികളുടെ പ്രവര്‍ത്തനങ്ങളുടെ അപാകത്തെ കുറിച്ച് ഹൈകോടതി സമഗ്രമായി അന്വേഷണം നടത്തുക, കുടുംബസംരക്ഷണം ഉറപ്പ് വരുത്താന്‍ ഫാമിലി കമ്മിഷന്‍ രൂപീകരിക്കുക, വയോജന ക്ഷേമ നിയമം കാര്യക്ഷമമായി നടപ്പാക്കുക, വ്യാജ പീഡന പരാതികള്‍ കൊടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുക, കുട്ടികളുടെ സംരക്ഷണ കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് തുല്യപങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് കൂട്ടധര്‍ണയെന്ന് സംസ്ഥാന ജന. സെക്രട്ടറി ബൈജു ആറാഞ്ചേരി, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വി.എ. നാസര്‍, ജില്ലാ സെക്രട്ടറി ബിജു മാനന്തവാടി, ഷൈമോന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."