കശ്മിരില്‍ കര്‍ഫ്യൂ പിന്‍വലിച്ചാല്‍ സൈന്യം രക്തപ്പുഴ ഒഴുക്കുമെന്ന് ഇമ്രാന്‍ഖാന്‍
ന്യൂയോര്‍ക്ക്: ജമ്മുകശ്മിരില്‍ കര്‍ഫ്യൂ പിന്‍വലിച്ചാല്‍ രക്തപ്പുഴ ഒഴുകുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. കശ്മിരിനു പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന 370ാം വകുപ്പ് ഇന്ത്യ പിന്‍വലിച്ചതിനെ കുറിച്ചു യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മിരില്‍ ആയിരക്കണക്കിന് കുട്ടികള്‍ തടവിലാണ്. കര്‍ഫ്യൂ പിന്‍വലിച്ചാല്‍ അവര്‍ തെരുവിലിറങ്ങും. സൈന്യം വെടിവച്ചു കൊല്ലുകയും ചെയ്യും. കശ്മിരില്‍ പെല്ലറ്റ് തോക്കുകളുപയോഗിക്കുന്നതായി കേള്‍ക്കുന്നു. കര്‍ഫ്യൂ പിന്‍വലിച്ചാല്‍ പുല്‍വാമ പോലെ മറ്റൊരു ഭീകരാക്രമണം നടക്കും. പാകിസ്താനെ പഴിചാരുകയും ചെയ്യും.
ഇന്ത്യ ആരോപിക്കുന്നുണ്ടെ ങ്കിലും പാകിസ്താനില്‍ സായുധഗ്രൂപ്പുകളില്ലെന്ന് ഇമ്രാന്‍ പറഞ്ഞു. സെപ്റ്റംബര്‍ 11ഓടെ പാകിസ്താന്‍ ഭീകരവിരുദ്ധ യുദ്ധത്തില്‍ പങ്കാളിയായി. അഫ്ഗാനില്‍ യു.എസിനൊപ്പം ചേര്‍ന്നതോടെ മുജാഹിദ് ഗ്രൂപ്പുകള്‍ ഞങ്ങള്‍ക്കെതിരേയായി. അവരുമായുള്ള യുദ്ധത്തില്‍ 70,000 പാകിസ്താനികള്‍ മരിച്ചു.
പ്രധാനമന്ത്രി മോദിയുടെ ആര്‍.എസ്.എസ് അഡോള്‍ഫ് ഹിറ്റ്‌ലറില്‍ നിന്നും ബെനിറ്റോ മുസോളിനിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട സംഘടനയാണ്.
ചിലയാളുകള്‍ ഇസ്‌ലാമിനെ ഭീകരതയുമായി ബന്ധപ്പെടുത്തുന്നു. അവര്‍ എന്തു സന്ദേശമാണ് നല്‍കുന്നത്.
ഇന്ത്യയില്‍ ദശലക്ഷക്കണക്കിനു മുസ്‌ലിംകളുണ്ട്. എവിടെയെങ്കിലും രക്തച്ചൊരിച്ചിലുണ്ടായാല്‍ മുസ്‌ലിംകളാണ് പിന്നിലെന്ന് ആരോപിക്കുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വിജയിച്ചാല്‍ പാകിസ്താനെ പാഠംപഠിപ്പിക്കുമെന്ന് മോദി പറഞ്ഞത് കള്ളമായെന്നും ഇമ്രാന്‍ പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."