തബ്‌രിസ് അന്‍സാരിയുടെ കുടുംബത്തിന്റെ നിയമ പോരാട്ടത്തിന് യൂത്ത്‌ലീഗ് പിന്തുണ
രാത്രി സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കുകയായിരുന്ന തബ്‌രിസിനെ ജയ് ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ജയ് ശ്രീറാം വിളിയുടെ പേരില്‍ സംഘ്പരിവാര്‍ മര്‍ദിച്ചുകൊന്ന തബ്‌രിസ് അന്‍സാരിയുടെ കുടുംബത്തിന് സുപ്രിം കോടതിയെ സമീപിക്കാന്‍ നിയമ സഹായവുമായി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി.
തബ്‌രിസിന്റെ വിധവ ഷഹിസ്ത പര്‍വീനൊപ്പം മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, വൈസ് പ്രസിഡന്റ് അഡ്വ.വി.കെ ഫൈസല്‍ ബാബു, കത്വ കേസിലെ അഭിഭാഷകന്‍ അഡ്വ.മുബീന്‍ ഫാറൂഖി എന്നിവര്‍ സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഫുസൈല്‍ അയ്യൂബിയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി. ഷഹിസ്തയോടൊപ്പം മാതാവ് ഷഹനാസ് ബീഗം, തബ്‌രിസിന്റെ മാതൃസഹോദരന്‍ അക്ബര്‍ അന്‍സാരി, ജാര്‍ഖണ്ഡ് സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കണ്‍വീനര്‍ ഇര്‍ഫാന്‍ ഖാന്‍ തുടങ്ങിയവരും ഉïായിരുന്നു.
കഴിഞ്ഞ ജൂണ്‍ 18നാണ് തബ്‌രിസ് കൊല്ലപ്പെട്ടത്. രാത്രി സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കുകയായിരുന്ന യുവാവിനെ ജയ് ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അക്രമികള്‍ തന്നെ ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
എന്നാല്‍, മരണകാരണം ഹൃദയസ്തംഭനമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പൊലിസ് ശ്രമിച്ചത്. ഈ സാഹചര്യത്തിലാണ് നിഷ്പക്ഷമായ അന്വേഷണവും വിചാരണയും ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കാന്‍ കുടുംബത്തിന് സഹായവുമായി മുസ്ലിം യൂത്ത് ലീഗ് മുന്നോട്ട് വന്നത്. ബാബരി മസ്ജിദ് കേസിലെ അഭിഭാഷകനായ ഫുസൈല്‍ അയ്യൂബി ആക്റ്റിവിസ്റ്റ് കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."