HOME
DETAILS

ബന്ധുനിയമനം: സത്യം പുറത്തുവരണം

  
backup
November 05, 2018 | 11:14 PM

relative-job-issue-true-come-out-spm-editorial

ഇടതുമുന്നണി മന്ത്രിസഭയിലെ രണ്ടാമതൊരു മന്ത്രികൂടി ബന്ധുനിയമന വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ഇടതു സ്വതന്ത്രനായാണ് അറിയപ്പെടുന്നതെങ്കിലും സി.പി.എം പ്രതിനിധിയായി മന്ത്രിസഭയിലെത്തിയ കെ.ടി ജലീലാണ് വിവാദത്തില്‍ അകപ്പെട്ടത്. മന്ത്രിയുടെ പിതൃസഹോദര പൗത്രനെ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ മാനേജരായി ചട്ടം മറികടന്നു നിയമിച്ചുവെന്നാണ് ആരോപണം.
ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ പതിവായി മന്ത്രിമാര്‍ ചെയ്യാറുള്ളതുപോലെ ജലീലും നിഷേധിച്ചിട്ടുണ്ട്. എന്നാല്‍, സ്വയം ന്യായീകരിച്ചു മന്ത്രി ഫേസ്ബുക്കിലിട്ട കുറിപ്പ് കുറ്റസമ്മത രൂപത്തില്‍ തിരിഞ്ഞുകുത്തിയതോടെ മന്ത്രിക്കെതിരേ പ്രതിപക്ഷ സ്വരം ശക്തമാകുകയാണ്. മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തുവന്നു കഴിഞ്ഞു. മന്ത്രിയോട് മുഖ്യമന്ത്രി വിശദീകരണം തേടിയതായും വാര്‍ത്തയുണ്ട്.
മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വമാണ് ഈ വിഷയം ജനശ്രദ്ധയില്‍ കൊണ്ടുവന്നത്. ഇതേ സംഘടനയുടെ സംസ്ഥാന നേതാവായി പ്രവര്‍ത്തിക്കുകയും പിന്നീട് പാര്‍ട്ടി വിട്ട് ഇടതുചേരിയിലെത്തുകയും ചെയ്ത തന്നോടുള്ള വിരോധംകൊണ്ടു യൂത്ത് ലീഗ് വ്യാജാരോപണം ഉന്നയിക്കുകയാണെന്നു പറഞ്ഞാണു മന്ത്രി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്.
അത്തരമൊരു വിരോധം സ്വാഭാവികമാണെങ്കിലും ഈ വിഷയത്തില്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ഭരണപക്ഷത്തു സംഭവിക്കുന്ന വീഴ്ചകള്‍ ചൂണ്ടിക്കാണിക്കേണ്ട ബാധ്യത പ്രതിപക്ഷത്തിനുണ്ട്. പ്രതിപക്ഷ യുവജന സംഘടനയെന്ന നിലയില്‍ അവര്‍ ആ ചുമതല നിര്‍വഹിക്കുമ്പോള്‍ നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത മന്ത്രിക്കുമുണ്ട്. എന്നാല്‍, മന്ത്രി നല്‍കുന്ന മറുപടികള്‍ എന്തുകൊണ്ടോ പൊതുസമൂഹത്തിനു തൃപ്തികരമായി തോന്നുന്നില്ലെന്നതാണു വസ്തുത.
ഈ തസ്തികയിലേയ്ക്കു നടന്നതു ഡെപ്യൂട്ടേഷന്‍ നിയമനമാണ്. സാധാരണഗതിയില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഡെപ്യൂട്ടേഷനില്‍ നിയമിക്കേണ്ടത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയോ ആണ്. ഇവിടെ നിയമിതനായ മന്ത്രിബന്ധു അദീബ് ഒരു സ്വകാര്യ ബാങ്കില്‍ സീനിയര്‍ മാനേജരായിരുന്നു. നിയമനത്തിനു വേണ്ടി വിജ്ഞാപനം തിരുത്തിയതായും ആരോപണമുണ്ട്. കൂടാതെ മന്ത്രിബന്ധുവിന് ഈ തസ്തികയ്ക്കാവശ്യമായ യോഗ്യതയില്ലെന്നും നേരത്തേ മന്ത്രിസഭയെടുത്ത തീരുമാനത്തിനു വിരുദ്ധമാണു നിയമനമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുമുണ്ട്.
ചട്ടപ്രകാരം അപേക്ഷ ക്ഷണിച്ചു പത്രപ്പരസ്യം നല്‍കിയില്ലെന്നാണു മറ്റൊരു ആരോപണം. സ്ഥാപനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതല്ലാത്തതിനാല്‍ പരസ്യത്തിനു പകരം പത്രക്കുറിപ്പിറക്കുകയായിരുന്നെന്നും അതു പത്രങ്ങളില്‍ വന്നിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. സാധാരണഗതിയില്‍ ഉദ്യോഗാര്‍ഥികള്‍ പരസ്യം നോക്കുന്നതുപോലെ വാര്‍ത്ത നോക്കിക്കൊള്ളണമെന്നില്ല. ഇതും ബന്ധുനിയമനം ലക്ഷ്യംവച്ചായിരുന്നെന്ന് ആരോപണമുണ്ട്.
ഏഴുപേര്‍ അപേക്ഷിച്ചതില്‍ മൂന്നുപേരാണ് ഇന്റര്‍വ്യൂവിന് എത്തിയതെന്നും അവര്‍ക്കു വേണ്ടത്ര യോഗ്യതയില്ലാത്തതിനാല്‍ തന്റെ ബന്ധുവിനെ വിളിച്ചുവരുത്തി ജോലി നല്‍കുകയായിരുന്നെന്നും പറഞ്ഞു ഫേസ്ബുക്ക് കുറിപ്പിട്ടതാണു മന്ത്രിക്കു വലിയ കുരുക്കായത്. ഇതു കുറ്റസമ്മതമായാണു പ്രതിപക്ഷം വ്യാഖ്യാനിക്കുന്നത്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാത്ത ഒരാളെ പിന്നീടു വിളിച്ചുവരുത്തി ജോലിനല്‍കുന്നതു സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സാധാരണ സംഭവിക്കുന്നതല്ല.
ഈ നിയമനത്തില്‍ ക്രമക്കേടൊന്നുമില്ലെന്നു മന്ത്രി ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും അതു പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനാവാത്തതു മന്ത്രിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്. നേരത്തെ ഇതേപോലെ ബന്ധുനിയമനത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടമാവുകയും പിന്നീട് മന്ത്രിസഭയില്‍ തിരിച്ചെത്തുകയും ചെയ്ത ഇ.പി ജയരാജനൊഴികെയുള്ള മുതിര്‍ന്ന ഭരണപക്ഷ നേതാക്കളൊന്നും തന്നെ മന്ത്രിയെ അനുകൂലിച്ചു രംഗത്തു വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ഇക്കാര്യം മുഖ്യമന്ത്രി പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്നു സി.പി.ഐ നേതാക്കള്‍ പറയുക കൂടി ചെയ്തതോടെ ഭരണപക്ഷം ആരോപണം തീര്‍ത്തും തള്ളിക്കളയുന്നില്ലെന്ന പ്രതീതി ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ സ്വാഭാവികമായും പൊതുസമൂഹത്തില്‍ സംശയം വ്യാപിക്കുകയാണ്.
ആരോപണം ശരിയാണെങ്കില്‍ ഗുരുതരമായ വീഴ്ചയാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് സംഭവിച്ചത്. സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവുമൊക്കെയായി വിലയിരുത്തപ്പെടാവുന്നതാണിത്. മന്ത്രി സംശയത്തിന്റെ നിഴലിലായെങ്കിലും ആരോപണം തീര്‍ത്തും ശരിയാണെന്നു തെളിയിക്കാന്‍ ആരോപണമുന്നയിച്ചവര്‍ക്കു സാധിച്ചിട്ടില്ല. അവര്‍ മാത്രം വിചാരിച്ചാല്‍ സാധിക്കുന്ന കാര്യവുമല്ല അത്. സര്‍ക്കാരിന്റെ ഔദ്യോഗിക അന്വേഷണ സംവിധാനങ്ങളിലേതെങ്കിലും നടത്തുന്ന അന്വേഷണത്തിലൂടെ മാത്രമേ അതു സാധ്യമാകൂ.
അതുകൊണ്ട് ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. ഏതന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നു മന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ ഒട്ടും വൈകരുത്. ആരോപണം ശരിയാണെന്നു കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി തയാറാകണം. അതല്ല മന്ത്രി പറയുന്നതുപോലെ അദ്ദേഹത്തിനു വീഴ്ചപറ്റിയിട്ടില്ലെങ്കില്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാനും ഈ അന്വേഷണം ഉപകരിക്കും. കുറ്റം ചെയ്തവര്‍ രക്ഷപ്പെടരുത് എന്നതുപോലെ തന്നെ നിരപരാധികളായ പൊതുപ്രവര്‍ത്തകര്‍ ക്രൂശിക്കപ്പെടാനും പാടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയില്ലാതെ പോർച്ചുഗലിന്റെ ഗോൾ മഴ; രാജകീയമായി പറങ്കിപ്പട ലോകകപ്പിലേക്ക്

Football
  •  9 days ago
No Image

ആര്‍ഷോക്കെതിരെ പരാതി നല്‍കിയ നിമിഷയെ സ്ഥാനാര്‍ഥിയാക്കി സിപിഐ; പറവൂര്‍ ബ്ലോക്കില്‍ മത്സരിക്കും

Kerala
  •  9 days ago
No Image

'ഗംഗയും യമുനയും പോരാഞ്ഞതുപോലെ': തേംസ് നദിയിൽ കാൽ കഴുകിയ ഇന്ത്യക്കാരൻ്റെ വീഡിയോ വൈറൽ; വിവാദം

International
  •  9 days ago
No Image

രാജസ്ഥാനെ നയിക്കാൻ സൂപ്പർതാരം; സഞ്ജുവിന്റെ പകരക്കാരൻ അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  9 days ago
No Image

ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ; തമിഴ്‌നാട്ടിലല്ല, ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്...

Travel-blogs
  •  9 days ago
No Image

ബിഹാറില്‍ മുന്നണി ചര്‍ച്ചകള്‍ സജീവം; ബിജെപിക്ക് 15 മന്ത്രിമാര്‍; സത്യപ്രതിജ്ഞ ഉടനെയെന്നും റിപ്പോര്‍ട്ട്

National
  •  9 days ago
No Image

ഡല്‍ഹി സ്‌ഫോടനം; ഉമറിന്റെ സഹായി അമീര്‍ റഷീദ് അലിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

National
  •  9 days ago
No Image

വ്യാജ എംഎല്‍എ ചമഞ്ഞ് ആഡംബര ജീവിതം; ഹോട്ടലില്‍ പണം നല്‍കാതെ താമസം; ഒടുവില്‍ പൊലിസ് പിടിയില്‍

National
  •  9 days ago
No Image

അനീഷ് ജോർജിന്റ ആത്മഹത്യ; സംസ്ഥാന വ്യാപകമായി ബിഎൽഒമാർ പ്രതിഷേധത്തിലേക്ക്

Kerala
  •  9 days ago
No Image

വിരമിച്ചു കഴിഞ്ഞാൽ മെസി ആ റോൾ ഏറ്റെടുക്കും: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  9 days ago