ജനസാഗരം നിയന്ത്രണം വിട്ടു: കാസർകോട് സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; 15-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കാസർകോട്: കാസർകോട് ഗായകൻ ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്ക്. തിരക്കിൽപ്പെട്ട് ശ്വാസം മുട്ടൽ ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ട 15-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
കാസർകോട് പുതിയ ബസ്റ്റാൻഡിന് സമീപമുള്ള മൈതാനത്തായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. സംഗീത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവിടെ വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഇതോടെ നഗരത്തിൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. സാഹചര്യം വഷളായതോടെ, ജില്ലാ പൊലിസ് മേധാവി നേരിട്ടെത്തി പരിപാടി നിർത്തിവെപ്പിച്ചു. തുടർന്ന് ആളുകളെ പിരിച്ചു വിടാൻ പൊലിസ് ലാത്തി വീശി.
A crowd surge during Hanan Shah's music event in Kasaragod led to several people getting injured, with around 15 people hospitalized due to breathing difficulties and other issues. Authorities reported that none of the injuries were life-threatening.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."