ജമ്മു കശ്മീരില്‍ നാട്ടുകാരനെ ബന്ദിയാക്കിയ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ഉള്‍പ്പെടെ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു; ഒരു ജവാന് വീരമൃത്യു
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നാട്ടുകാരനെ ബന്ദിയാക്കിയ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ഉള്‍പ്പെട്ട മൂന്നംഗ സംഘത്തെ സൈന്യം വെടിവച്ചു കൊന്നു. വെടിവെപ്പിനിടെ ജൈസല്‍മീര്‍ സ്വദേശിയായ സൈനികന്‍ നായിക് രാജേന്ദ്ര സിങിന് ജീവന്‍ നഷ്ടമായി. തീവ്രവാദികള്‍ ബന്ദിയാക്കിയ നാട്ടുകാരനെ മോചിപ്പിച്ചതായി ജമ്മുവിലെ സൈനിക വക്താവ് ലഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.
രണ്ട് പൊലിസുകാര്‍ക്കും ഓപറേഷനിലെ പരുക്കേറ്റിട്ടുണ്ട്. ഒസാമ, സഹീദ്, ഫാറൂഖ് എന്നീ തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഇന്ത്യയില്‍ നടന്ന നിരവധി കൊലപാതകങ്ങളുടെ ആസൂത്രകനാണ് കൊല്ലപ്പെട്ട ഒസാമ. കഴിഞ്ഞ വര്‍ഷം നവംബറില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് അനില്‍ പരിഹാര്‍ സഹോദരന്‍ അജിത് പരിഹാര്‍ എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിലും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ചന്ദ്രകാന്ത് ശര്‍മ കൊല്ലപ്പെട്ട കേസിലും പങ്കുള്ളയാളാണ് ഇയാള്‍.
ഒന്‍പത് മണിക്കൂറോളം നീണ്ട വെടിവെപ്പിനിടെയാണ് മൂന്ന് പേരെയും വധിക്കാനായത്. ഇന്ന് ഉച്ചക്ക് 12.30ഓടെയാണ് ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സംഘം ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ ഒരു പാസഞ്ചര്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അപകടം മനസ്സിലാക്കിയ ബസ് ഡ്രൈവര്‍ സംഘത്തെ വെട്ടിച്ച് ബസ് വേഗത്തില്‍ ഓടിച്ചുപോകുകയായിരുന്നു. പിന്നീട് ഇയാള്‍ പൊലിസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് സൈന്യം പ്രദേസം വളയുകയുമായിരുന്നു. ഇതിനിടെയാണ് തീവ്രവാദികള്‍ സമീപത്തെ ഒരുവീട്ടില്‍ കയറിയതും ഇവിടെയുണ്ടായിരുന്ന ആളെ ബന്ദിയാക്കിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."