വിശപ്പ് രഹിത ആനാട്: പാഥേയം പദ്ധതിക്ക് തുടക്കം
തിരുവനന്തപുരം: വിശപ്പ് രഹിത ആനാട് ലക്ഷ്യമാക്കി പഞ്ചായത്തില്‍ പാഥേയം പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ നിരാശ്രയരായ വൃദ്ധര്‍, വികലാംഗര്‍, കിടപ്പ് രോഗികള്‍ തുടങ്ങി ഒരു നേരം ഭക്ഷണം കഴിക്കാനില്ലാത്ത എല്ലാവര്ക്കും പദ്ധതിയിലൂടെ ഉച്ചഭക്ഷണം ലഭിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓരോ വാര്‍ഡിലെയും അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഉച്ചഭക്ഷണം എത്തിച്ചുകൊടുക്കുന്നതാണ്. ആനാട് പഞ്ചായത്തിലെ പത്തൊന്‍പത് വാര്‍ഡുകളിലും അതത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളിലൊന്നായ ഭക്ഷണം നിരാലംബര്‍ക്കും നിരാശ്രയര്‍ക്കും സൗജന്യമായി നല്‍കുന്നതിലൂടെ പഞ്ചായത്തിനെ വിശപ്പ് രഹിതമാക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പാഥേയം പദ്ധതിയുടെ ഗുണഭോക്താക്കള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചാണ് കേരളപ്പിറവി ആഘോഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."