അലങ്കാര മത്സ്യക്യഷി നിയന്ത്രണം; നെയ്യാറിലെ നക്ഷത്ര അക്വേറിയം അടച്ചുപൂട്ടല്‍ ഭീഷണിയില്‍
നെയ്യാര്‍ഡാം: കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ ഒരു അക്വേറിയത്തിനും അലങ്കാര മത്സ്യകുഞ്ഞ് ഉല്‍പ്പാദന കേന്ദ്രത്തിനും ഭീഷണിയാകുമോ എന്ന് പരക്കെ ആശങ്ക.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതും അലങ്കാര മത്സ്യക്യഷി നടത്താന്‍ വേണ്ടിയുള്ളതുമായ നെയ്യാര്‍ഡാമിലെ കേന്ദ്രത്തിനാണ് അടച്ചു പൂട്ടല്‍ ഭീഷണി.
ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ (അഡാക്) ന്റെ കീഴിലെ 'നക്ഷത്ര അക്വേറിയവും', സ്റ്റേറ്റ് ഫിഷറീസ്‌റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റി(ഫിര്‍മ)യുടെ നാഷനല്‍ സെന്റര്‍ ഫോര്‍ ഒര്‍ണമെന്റല്‍ ഫിഷറിസ്(അലങ്കാര മത്സ്യക്കുഞ്ഞു ഉത്പാദന വിപണന കേന്ദ്രം)മാണ് അടച്ചു പൂട്ടല്‍ ഭീഷണിയുടെ പിടിയിലായിരിക്കുന്നത്.
നിലവിലെ കേന്ദ്ര വിജ്ഞാപനം അനുസരിച്ചുള്ള നിയന്ത്രണത്തില്‍ ഉള്‍പ്പെടുന്ന 158 മത്സ്യഇനങ്ങള്‍ ഭൂരിപക്ഷവും സമുദ്രജലത്തില്‍ വളരുന്നവയായതിനാലും രണ്ടിടത്തും ശുദ്ധജലത്തില്‍വളരുന്ന അലങ്കാരമത്സ്യങ്ങള്‍ ആയതിനാലും ഇപ്പോഴത്തെ വിലക്കില്‍ നിന്നു തല്‍കാലം രക്ഷപ്പെട്ട സ്ഥിതിയാണെങ്കിലും ഭാവിയില്‍ നിയമം ശക്തമാക്കിയാല്‍ ഇവയ്ക്കും പൂട്ട് വീഴുന്ന സ്ഥിതിയാണ്.
നെയ്യാര്‍ഡാമിലെത്തുന്ന സഞ്ചാരി സംഘങ്ങളുടെ പ്രധാന ആകര്‍ഷണമാണ് നക്ഷത്ര അക്വേറിയം. ദിവസവും നൂറുകണക്കിന് പേരാണ് ഇവിടെ എത്തുന്നത്. വലിയ വരുമാനമാണ് ഇവിടെനിന്നു ലഭിക്കുന്നതും.
ഏഷ്യയിലെ ഏറ്റവും വലിയ ഹാച്ചറിയാണ് ഇവിടുള്ളത്. ലോകത്തിലെ ലഭ്യമായ എല്ലാ അലങ്കാരമല്‍സ്യങ്ങളും ഇവിടെ ഉല്‍പ്പാദിപ്പക്കാനും അത് കയറ്റുമതി ചെയ്യാനും ഉദേശിച്ചിട്ടുള്ളതാണ് ഹാച്ചറി.
ഡാമിനു സമീപം 11 ഏക്കറിലാണ് നാഷനല്‍ ഫിഷ് സീഡ്ഫാം എന്ന പേരില്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്. രണ്ടു യൂനിറ്റുകളിലായി 1000 ലേറെ കൂറ്റന്‍ കോണ്‍ക്രീറ്റ് ടാങ്കുകള്‍ നിര്‍മിച്ചു കഴിഞ്ഞു.
ഇവിടെ അലങ്കാര മത്സ്യങ്ങള്‍ എത്തിച്ച് നാട്ടിലും പുറത്തും വില്‍ക്കാനുള്ളതാണ് പരിപാടി. മാത്രമല്ല മത്സ്യകര്‍ഷകര്‍ക്ക് മത്സ്യകുഞ്ഞുങ്ങളെ നല്‍കി അവരുടെ വീട്ടില്‍ വച്ച് വളര്‍ത്തിയതിനുശേഷം കാവില്‍ എന്ന ഏജന്‍സി തന്നെ വാങ്ങി കര്‍ഷകര്‍ക്ക് പണം നല്‍കുന്ന പദ്ധതിയും അതു വഴി വരുമാനം ഉണ്ടാക്കാനും ലക്ഷ്യമിട്ടിരുന്നു.
കുറഞ്ഞചെലവില്‍ മത്സ്യക്കുഞ്ഞുങ്ങളെ കിട്ടുന്ന കേന്ദ്രമെന്ന നിലയില്‍ ജില്ലയിലാകെ പ്രശസ്തമാണിവിടം. ഇത് വിപുലീകരിച്ചു നിരവധിപേര്‍ക്ക് തൊഴിലവസരത്തിന് സാധ്യമാക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആലോചിക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ നിയമം വന്നത്.
രണ്ടു കേന്ദ്രങ്ങളും അടച്ചുപൂട്ടേണ്ടിവന്നാല്‍ കോടികളുടെ നഷ്ടമാണ് സംസ്ഥാന സര്‍ക്കാരിനുണ്ടാവുക. ഒപ്പം വലിയൊരു തൊഴില്‍ മേഖലയെയും പ്രതിസന്ധിയിലാക്കുന്നു. കേന്ദ്ര വിജ്ഞാപനം അനുസരിച്ചു സ്വാഭാവിക രീതിയിലാണിനി മത്സ്യങ്ങളെ വളര്‍ത്തേണ്ടത്. ഒരിഞ്ചു വലിപ്പമുള്ള ഒരു മീനിന് ഒരു ഗ്യാലന്‍(4.5) ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്ക് വേണം. നിരീക്ഷണത്തിന് മുഴുവന്‍സമയ വെറ്ററിനറി ഡോക്ടറോ വിദഗ്ദ്ധനോ വേണം എന്നിങ്ങനെയാണ് നിയമത്തിലെ വ്യവസ്ഥകള്‍. ഇവ പാലിച്ചു ഒരു ചെറിയ മത്സ്യ കര്‍ഷകനോ, കച്ചവട സ്ഥാപനത്തിനോ മുന്നോട്ടു പോകാനാവില്ല.
ഒപ്പം മത്സ്യങ്ങളുടെ പ്രദര്‍ശനവും ഇല്ലാതെയാകും. ഇവരുടെ ജീവിതോപാധിയാണിപ്പോള്‍ കേന്ദ്രനിയമംവഴി പ്രതിസന്ധിയിലായിരിക്കുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."