HOME
DETAILS

മെട്രോ ഉദ്ഘാടനം: പ്രധാനമന്ത്രി കൊച്ചിയിലെത്തി- Live updates

  
backup
June 16 2017 | 22:06 PM

%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%be%e0%b4%ae%e0%b4%82-%e0%b4%87

കൊച്ചി: രണ്ടുപതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് വിരാമമായി. ഡല്‍ഹി, ബംഗളുരു, ചെന്നൈ നഗരങ്ങളുടെ ശ്രേണിയിലേക്ക് ഇന്നു മുതല്‍ നമ്മുടെ കൊച്ചിയും 'മെട്രോ നഗരമായി' . കൊച്ചി മെട്രോ സമര്‍പ്പണത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൊച്ചി നാവികസേന വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണം.

രാവിലെ 10.15ന് ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഐ.എന്‍.എസ്. ഗരുഡ നാവിക വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ടാര്‍മാര്‍ക്കിലെത്തി സ്വീകരിച്ചു. പ്രൊഫ.കെ.വി.തോമസ് എം.പി., സുരേഷ് ഗോപി എം.പി.മേയര്‍ സൗമിനി ജയിന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദക്ഷിണനാവികസേന മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍.കാര്‍വേ, സംസ്ഥാന പൊലിസ് മേധാവി ടി.പി.സെന്‍കുമാര്‍, ജില്ല കളക്ടര്‍ കെ.മുഹമ്മദ് വൈ. സഫീറുള്ള എന്നിവര്‍ ടാര്‍മാര്‍ക്കില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

ടാര്‍മാര്‍ക്കില്‍ നിന്ന് നേരെ വാഹനവ്യൂഹത്തിലേക്കാണ് പ്രധാനമന്ത്രി നടന്നത്. അതിനാല്‍ പന്തലിലെ സ്വീകരണം റദ്ദാക്കിയിരുന്നു. എങ്കിലും സന്നിഹിതരായ വിശിഷ്ടാതിഥികളെ മുഴുവന്‍ പ്രധാനമന്ത്രി പരിചയപ്പെട്ടു.

പാലാരിവട്ടം മെട്രോ സ്റ്റേഷനിലെത്തിയ പ്രധാനമന്ത്രി പത്തടിപ്പാലംവരെ യാത്രചെയ്ത് തിരിച്ചെത്തിയശേഷമായിരിക്കും മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കുക.

കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലാണ് ഉദ്ഘാടനസമ്മേളനം നടക്കുന്നത്.12.15ന് സെന്റ് തെരേസാസ് കോളജിലാണ് ദേശീയ വായനാമാസാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

ഇവിടെനിന്ന് 1.05ന് നാവികവിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ബോര്‍ഡ് റൂമില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും 1.25നാണ് മടക്കയാത്ര. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് പഴുതടച്ച സുരക്ഷയാണ് ജില്ലയിലുടനീളം.

 1999 മുതലുള്ള സംസ്ഥാനത്തിന്റെ 'മെട്രോ റെയില്‍' സ്വപ്നമാണ് ഇതോടെ കൊച്ചിയില്‍ പൂവണിയുന്നത്.

ആലുവ മുതല്‍ തൃപ്പൂണിത്തുറവരെയുള്ള 25 കിലോമീറ്റര്‍ ദൂരത്തിലുള്ള മെട്രോ സര്‍വിസിനാണ് ആദ്യഘട്ടത്തില്‍ പദ്ധതി തയാറാക്കിയതെങ്കിലും അതിന്റെ പകുതി ദൂരം വരുന്ന ആലുവ മുതല്‍ പാലാരിവട്ടംവരെയുള്ള 13 കിലോമീറ്റര്‍ സര്‍വിസിനാണ് ഇന്ന് തുടക്കമാകുന്നത്. മെട്രോ യാത്രാ അനുഭവങ്ങള്‍ക്കായി സംസ്ഥാനം ഇനി കൊച്ചിയിലേക്ക് ഒഴുകിയെത്തുമെന്ന് ഉറപ്പ്.

പരിസ്ഥിതിസൗഹൃദം, ഭിന്നലിംഗക്കാര്‍ക്കു ജോലി, അത്യാധുനിക സുരക്ഷ തുടങ്ങിയ സവിശേഷതകളുമായി കൊച്ചിയുടെ തലയ്ക്ക്മുകളിലൂടെ ഇനി മെട്രോ കുതിച്ചുപായും.


ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ 1999ലാണ് കൊച്ചി മെട്രോ എന്ന ആശയം ഉരുത്തിരിയുന്നത്. അന്നുമുതല്‍ കൊച്ചിയുടെ അന്തരീക്ഷത്തില്‍ വിവാദങ്ങളായും പ്രതീക്ഷകളായുമൊക്കെ 'മെട്രോ' സാന്നിധ്യമുണ്ട്. പൊതുമേഖലാ സ്ഥാപനമായ റൈറ്റ്‌സ് ഒരുവര്‍ഷംകൊണ്ട് സാധ്യതാപഠനം പൂര്‍ത്തിയാക്കി 2000ല്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതുമുതലുള്ള കൊച്ചിയുടെ കാത്തിരിപ്പാണ് ഇന്നത്തെ സുപ്രഭാതത്തില്‍ പ്രധാനമന്ത്രി പച്ചക്കൊടി കാണിക്കുന്നതോടെ സഫലമാകുന്നത്.


2004ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ വിശദ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയെങ്കിലും മെട്രോപാതയില്‍ തടസങ്ങള്‍ ഏറെയായിരുന്നു. 2006ല്‍ നിര്‍മാണം തുടങ്ങി 2010ല്‍ സര്‍വിസ് തുടങ്ങാനായിരുന്നു അന്നത്തെ പരിപാടി.


വിവാദങ്ങള്‍ക്കും തടസവാദങ്ങള്‍ക്കുമൊടുവില്‍ 2009 മാര്‍ച്ച് ആറിനാണ് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്. വീണ്ടും പലകാരണങ്ങളാല്‍ മുടങ്ങി. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ തടസങ്ങള്‍ നീക്കി അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പദ്ധതിക്ക് തറക്കല്ലിട്ടത് 2012 സെപ്റ്റംബര്‍ 13ന്. ആയിരം ദിവസംകൊണ്ട് പണിതീര്‍ത്ത് 2015 അവസാനം സര്‍വീസ് ആരംഭിക്കാമെന്ന സ്വപ്നവും നീണ്ടു. പണി തുടങ്ങിയപ്പോള്‍ പ്രതീക്ഷിച്ചിരുന്നതിലും രണ്ടുവര്‍ഷം വൈകിയാണ് ഇന്ന് മെട്രോ സര്‍വീസ് ആരംഭിക്കുന്നത്.

[gallery size="large" columns="1" link="file" ids="355557,355558,355559,355560,355561,355562,355563,355564,355565,355566,355567,355568,355569,355570,355572"]

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 months ago
No Image

'ഫ്രീ ഫലസ്തീന്‍' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍

International
  •  2 months ago
No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  2 months ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി, കമ്മീഷണര്‍ ഓഫീസില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു

Kerala
  •  2 months ago