സര്‍ക്കാര്‍ നിയന്ത്രണങ്ങളില്ല ഇഞ്ചികൃഷിയിടങ്ങളില് ഉപയോഗിക്കുന്നത് മാരകകീടനാശിനികള്‍
പട്ടഞ്ചേരി: ജില്ലയിലെ ഇഞ്ചിപ്പാടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരകമായ കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കുന്നു എന്നാല്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ ഇതുവരെ വന്നിട്ടില്ല. പൊള്ളാച്ചിയിലും മീനാക്ഷിപുരത്തും അഞ്ചു ലിറ്റര്‍ കാനുകളില്‍ സുലഭമായി ലഭിക്കുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനിയാണ് ഇവിടെ വ്യാപകമായി ഉപയോഗിക്കുന്നത്.
കഴിഞ്ഞ മാസം കലക്ടറുടെ പ്രത്യേക സ്ക്വാഡുകള്‍ ഇഞ്ചിപ്പാടങ്ങളില്‍ റെയ്ഡ് നടത്തി സംസ്ഥാനത്ത് നിരോധിച്ച കീടനാശിനികളും കളനാശിനികളും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത്തരം കര്‍ഷകര്‍ക്കെതിരേ നടപടിയെടുക്കത്തില്ല. ഇതിനെതിരേ പ്രതിഷേധം ശക്തമാണ്. കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയാല്‍ വിളവുകളുടെ വില്പനയെ ദോഷമായി ബാധിക്കുമെന്ന വ്യാപകമായ പ്രചരണത്തെത്തുടര്ന്നാണ് ഇഞ്ചിപ്പാടങ്ങളിലെ അധികൃതരുടെ പരിശോധന ഇല്ലാതായത്.
96 ശതമാനവും നെല്പാടങ്ങള് പാട്ടത്തിനെടുത്താണ് പാലക്കാട് ജില്ലയില്‍ ഇഞ്ചികൃഷി നടത്തുന്നത്. ഏതുരീതിയിലും ഇഞ്ചികൃഷി വിളവെടുക്കണമെന്ന ചിന്തയില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നവരാണ് മാരകമായ കീടനാശിനികള്‍ ഉപോഗിക്കുന്നത്. കൃഷിഭവനുകള്‍തോറും ഫീല്‍ഡില്‍ ഇറങ്ങുന്നതിനായി നിശ്ചിത സമയവും ഇതിനായുള്ള ജീവനക്കാരുണ്ടായിട്ടും ഇഞ്ചിപ്പാടങ്ങളില്‍ പരിശോധന നടത്താത്തതും പാടങ്ങളിലെ ഇലകളും വെള്ളവും ലാബിലേക്ക് പരിശോധനക്ക് അയക്കാത്തതും പരിസ്ഥിതി സംഘടനകളുടെ പ്രതിഷേധത്തിനിടാക്കുന്നുണ്ട്. കുടിവെള്ള സ്രോതസുകളെവരെ മലിനമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."