ഗ്രാമസഭയില്‍ വാര്‍ഡ് മെമ്പറെ മിനുട്‌സില്‍ ഒപ്പ് വെക്കാന്‍ സമ്മതിച്ചില്ല
പുത്തനത്താണി: കല്‍പകഞ്ചേരി പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികള്‍ തയാറാക്കുന്നതിന് ചേര്‍ന്ന ഗ്രാമസഭാ യോഗത്തില്‍ നിന്നും വാര്‍ഡ് മെമ്പറെ മിനുട്‌സില്‍ ഒപ്പ് വെക്കാന്‍ പോലും സമ്മതിക്കാതെ വോട്ടര്‍മാര്‍ പുറത്താക്കി. 11-ാം വാര്‍ഡ് ഗ്രാമസഭയില്‍ നിന്നാണ് വാര്‍ഡ് മെമ്പറെ പുറത്താക്കിയത്.
തുടര്‍ന്ന് ഗ്രാമസഭാ യോഗം പ്രസിഡന്റ് എന്‍. കുഞ്ഞാപ്പുവിന്റെ നേതൃത്വത്തില്‍ നടക്കുകയും വാര്‍ഡില്‍ നടപ്പാക്കേണ്ട വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുകയും ചെയ്തു.
സെക്രട്ടറി നവാസും പങ്കെടുത്തു. ഗ്രാമസഭാ യോഗം നടന്നില്ലെങ്കില്‍ പഞ്ചായത്ത് പദ്ധതികള്‍ അംഗീകാരം ലഭിക്കില്ലെന്ന് മനസിലാക്കി യോഗം നടത്താതിരിക്കാനാുള്ള മെമ്പറുടെ ശ്രമമാണ് പരാജയപ്പെട്ടതെന്ന് പ്രസിഡന്റ് എന്‍. കുഞ്ഞാപ്പു പറഞ്ഞു. ഇതിന് വാര്‍ഡ് മെമ്പറും ഒരു വിഭാഗം സി.പി.എം പ്രവര്‍ത്തകരും ബഹളമുണ്ടാക്കാന്‍ ശ്രമിച്ചു.
നാട്ടുകാര്‍ ഇവരെ തടയാന്‍ ശ്രമിച്ചത് പ്രശ്‌നം രൂക്ഷമാകുമെന്ന് കരുതി കല്‍പകഞ്ചേരി പൊലിസിനെ വിളിക്കുകയും പൊലിസെത്തി മെമ്പറെയും ബഹളമുണ്ടാക്കി ഗ്രാമസഭ അലങ്കോലമാക്കാന്‍ ശ്രമിച്ചവരെയും യോഗ ഹാളില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."