HOME
DETAILS

വാര്‍ത്തകളുടെ ലോകത്ത് മൂന്നര പതിറ്റാണ്ട് പിന്നിട്ട് രാജേന്ദ്രന്‍ കല്ലേപ്പുള്ളി

  
backup
August 04 2016 | 20:08 PM

%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b5%82

പാലക്കാട്: കൊച്ചു വര്‍ത്തമാനങ്ങളുടെ വലിയ തമ്പുരാനായി യാത്ര തുടരുകയാണ് രാജേന്ദ്രന്‍ കല്ലേപ്പുള്ളി. 35 വര്‍ഷത്തെ വാര്‍ത്താ ലോകത്തിന്റെ സഹയാത്രികനായി  സൗമ്യമായ ചിരിയോടെ ഇന്നും പാലക്കാട് പ്രസ് ക്ലബ്ബില്‍ സജീവമാണ് ഇദ്ദേഹം.
1981 ലാണ് രാജേന്ദ്രന്‍ കല്ലേപ്പുള്ളി പത്രപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവരുന്നത്. ചാനലുകളും, നവ മാധ്യമങ്ങളുമെന്നുമില്ലാത്ത കാലം വന്‍കിട പത്രങ്ങള്‍ക്ക് പോലും ജില്ലയില്‍ ഒന്നോ രണ്ടോ ലേഖകര്‍ മാത്രമുള്ള കാലം. അല്‍പ്പം അകലേക്ക് ഒന്നു വിളിക്കണമെങ്കില്‍ ട്രങ്ക് ബുക്കുചെയ്ത് മണിക്കൂറുകള്‍ കാത്തിരിന്നു വാര്‍ത്തകള്‍ ശേഖരിച്ച കാലം. ഇതുമൂലം മിക്ക വാര്‍ത്തകളും ഉറവിടത്തില്‍ തന്നെ മരിക്കുകയോ കിട്ടിയ വാര്‍ത്തകള്‍ ദിവസങ്ങളോ, ആഴ്ചകളോ, ചിലപ്പോള്‍ മാസങ്ങളോ കഴിഞ്ഞ് പുറത്തുവരുകയും ചെയ്യുന്ന അവസ്ഥയിലാണ് രാജേന്ദ്രന്‍ കല്ലേപ്പുള്ളി എന്ന മാധ്യമപ്രവര്‍ത്തകന്‍ പ്രവര്‍ത്തനം തുടങ്ങിയത്.
ഈ കാലത്ത് വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നത് സായാഹ്നപത്രങ്ങളായിരുന്നു. വാര്‍ത്തകള്‍ കണ്ടെത്തി എഴുതി വലുതാക്കി അതു കല്ലച്ചുനിരത്തി ട്രെഡില്‍ മിഷ്യനില്‍ അച്ചടിമഴി പുരണ്ടു പുറത്തുകൊണ്ടുവന്നു വില്‍ക്കുമ്പോള്‍ ചൂടപ്പം പോലെ പാലക്കാട്ടുകാര്‍ സ്വീകരിച്ചു. പക്ഷേ അക്കാലത്ത് പത്രപ്രവര്‍ത്തന രംഗത്തുവരാന്‍ ആളുകള്‍ക്ക് വലിയ താല്‍പ്പരയമൊന്നുമില്ലായിരുന്നു.
എം.വി. ചേറൂസിന്റെ പത്രാധിപത്യത്തില്‍ പാലക്കാട്ടെ ഏറ്റവും പേരെടുത്ത സായാഹ്ന പത്രമായിരുന്ന സ്വദേശിയിലാണ് രാജേന്ദ്രന്റെ മാധ്യമപ്രവര്‍ത്തനത്തിന്റെ അരങ്ങേറ്റം. രാവിലെ ഓഫിസിലെത്തി റിപ്പോര്‍ട്ട് ചെയ്താല്‍ പിന്നെ കുടയും, സഞ്ചിയുമെടുത്ത് പൊലിസ് സ്‌റ്റേഷന്‍, ആശുപത്രി, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിങ്ങനെ എല്ലായിടത്തും നടന്നു ചെന്നു കയറി വാര്‍ത്തകള്‍ ശേഖരിച്ച് തിരിച്ച് ഓഫിസിലെത്തി എഴുതിപിടിപ്പിച്ച് പ്രൂഫ് റീഡിങ് നടത്തണം. കഴിഞ്ഞില്ല അടുത്ത ദിവസത്തേക്കുള്ള വാര്‍ത്തകള്‍ പകുതി തയ്യാറാക്കി വെച്ചു വേണം വീട്ടിലേക്ക് മടങ്ങാന്‍. ടി.ബി. മേനോന്‍, ഇ.എ. വഹാബ്, പി.കെ.സി അബ്ദുള്ളക്കുട്ടി, പുത്തൂര്‍ മുഹമ്മദ്, ജോയ് ശാസ്താം പടിക്കല്‍, എന്‍.ജെ നൂര്‍മുഹമ്മദ്, പി.ടി രത്‌നസിങ്, എന്‍.പി രാജേന്ദ്രന്‍ തുടങ്ങിയ പ്രമുഖ പത്രപ്രവര്‍ത്തകര്‍ക്കൊപ്പം വാര്‍ത്തകളുടെ ലോകത്ത് രാജേന്ദ്രന്‍ കല്ലേപ്പുള്ളിയും നിറഞ്ഞുനിന്നു. പിന്നീട് രാഷ്ട്രപതിയായ കെ.ആര്‍. നാരായണന്‍ ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുന്ന കാര്യം മുതല്‍ ജില്ലാ ആശുപത്രിയിലെ ജപ്പാന്‍ സംഘം സന്ദര്‍ശനം നടത്തി ധനസഹായം പ്രഖ്യാപിച്ചതുവരെ പലവാര്‍ത്തകളും രാജേന്ദ്രന്‍ കല്ലേപ്പുള്ളിയാണ് ആദ്യമായി ജനങ്ങളിലേക്ക് എത്തിച്ചത്. തുടര്‍ന്ന് വന്‍കിട പത്രങ്ങള്‍ ഇതിന്റെയൊക്കെ പിതൃത്വം ഏറ്റെടുത്തപ്പോഴും പരിഭവമില്ലാതെ രാജേന്ദ്രന്‍ കല്ലേപ്പുള്ളി മറ്റു വാര്‍ത്തകള്‍ തേടി പോയി.
2002 വരെ സ്വദേശിയില്‍ പ്രവര്‍ത്തിച്ചു. സ്വദേശി വിവിധ കാരണങ്ങളാല്‍ നിലച്ചതോടെ ഇടപ്പഴഞ്ഞി വേലപ്പന്റെപത്രാധിപത്യത്തിലുള്ള ചിത്രദേശത്തിലേക്ക്  പത്രപ്രവര്‍ത്തനം മാറി. 2004 മുതല്‍ യു.ടി.വിയിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവര്‍ത്തിച്ചു തുടങ്ങി. രണ്ടുതവണ പാലക്കാട് പ്രസ് ക്ലബ്ബിന്റെ ജോ. സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ നിര്‍വ്വാഹക സമിതി അംഗമാണ്.
കഴിഞ്ഞ കുറേ കാലങ്ങളായി പ്രസ് ക്ലബ്ബിന്റെ തെരഞ്ഞെടുപ്പുകളില്‍ സ്ഥിരമായി വരണാധികാരിയാകുന്നതും രാജേന്ദ്രനാണ്. കഥാകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്ര നിരൂപകന്‍ എന്നീ നിലകളിലും കല്ലേപ്പുള്ളി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വിജയന്‍ മാത്തൂരും, രാജേന്ദ്രന്‍ കല്ലേപ്പുള്ളിയും ചേര്‍ന്ന് ബ്ലാക്ക് സിഗ്നല്‍ എന്ന ഡോക്യുമെന്ററിയും നിര്‍മിച്ചിട്ടുണ്ട്.
മാധ്യപ്രവര്‍ത്തന രംഗത്ത് 35 വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് തിരുത്താനാവത്ത ഒരു റിക്കോര്‍ഡിനുകൂടി ഉടമയാണ് രാജേന്ദ്രന്‍. ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ പാലക്കാട് ജില്ലയില്‍ തന്നെ ജോലിചെയ്ത റെക്കോഡും ഇദ്ദേഹത്തിന്റെ പേരിലാണ്. പ്രവര്‍ത്തന മികവ് മാനിച്ച് നെന്മാറ ചാത്തമംഗലം വിഘ്‌നേശ്വര ക്ഷേത്രസമിതിയു രാജേന്ദ്രന്‍ കല്ലേപ്പുള്ളിക്ക് പ്രത്യേക പുരസ്‌ക്കാരവും നല്‍കിയിരുന്നു. നവ മാധ്യമങ്ങളുടെ ലോകത്തും ഇന്നും യുവത്വത്തിന്റെ ചുറുചുറുക്കോടെ വാര്‍ത്തകളുടെ ലോകത്ത് ഇന്നും സജീവമാണ് ഈ മാധ്യമ പ്രവര്‍ത്തകന്‍.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

Football
  •  2 days ago
No Image

'ജനങ്ങളെ പരീക്ഷിക്കരുത്'; കടുപ്പിച്ച് ഹൈക്കോടതി, പാലിയേക്കര ടോള്‍ വിലക്ക് തുടരും

Kerala
  •  2 days ago
No Image

വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം

Others
  •  2 days ago
No Image

കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 days ago
No Image

ആഗോള അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തല്‍, ചെലവ് 1.85 കോടി രൂപ; പ്രതിനിധികളുടെ എണ്ണം ചുരുക്കി

Kerala
  •  2 days ago
No Image

സമസ്ത നൂറാം വാര്‍ഷികം; ശംസുല്‍ ഉലമാ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു

organization
  •  2 days ago
No Image

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്‌ഗോപിക്കെതിരെ കേസ് ഇല്ല

Kerala
  •  2 days ago
No Image

വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും

National
  •  2 days ago
No Image

തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം

uae
  •  2 days ago
No Image

ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി

uae
  •  2 days ago