യു.എന്‍ എക്കണോമിക് കൗണ്‍സില്‍: ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
ന്യൂയോര്‍ക്ക്: യു.എന്‍ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിലേക്ക് ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
മൂന്നു വര്‍ഷത്തേക്കാണ് അംഗത്വം. 18 രാജ്യങ്ങള്‍ക്കായുള്ള വോട്ടെടുപ്പില്‍ 183 വോട്ടുകള്‍ ഇന്ത്യക്ക് ലഭിച്ചു. ഏഷ്യാ-പസഫിക് മേഖലയില്‍ ജപ്പാന് ശേഷം ഏറ്റവുമധികം വോട്ട് ലഭിച്ച രാജ്യവും ഇന്ത്യയാണ്. ജപ്പാന് 185 വോട്ടും ഫിലിപ്പൈന്‍സിന് 182 വോട്ടും ഏഷ്യാ-പസഫിക് മേഖലയില്‍ നിന്ന് ലഭിച്ചു. തെരഞ്ഞെടുപ്പില്‍ പാകിസ്താനും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ഒരു വോട്ടാണ് അവര്‍ക്ക് ലഭിച്ചത്. ഇന്ത്യയുടെ കാലാവധി ഈ വര്‍ഷം അവസാനിക്കുന്നതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 2018 ജനുവരി ഒന്നിനാണ് പുതിയ കാലാവധി ആരംഭിക്കുക. ഫ്രാന്‍സ്, ജര്‍മനി, ഘാന, അയര്‍ലന്‍ഡ്, ജപ്പാന്‍ എന്നിവരാണ് ഇന്ത്യയെ കൂടാതെ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."