HOME
DETAILS
MAL
പ്രധാന മന്ത്രിയെ വരവേറ്റ് യൂത്ത് കോണ്‍ഗ്രസ് ബീഫ് ഫെസ്റ്റ്
backup
June 17 2017 | 06:06 AM
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബീഫ് ഫെസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാവികസേന വിമനാത്താവളത്തില്‍ എത്തുന്നതിന്റെ അരമണിക്കൂര്‍ മുമ്പാണ് വിമനത്താവളത്തിനടുത്തുള്ള എ.ടി.എസ് ജംഗ്ഷനില്‍ ബീഫ് ഫെസ്റ്റ് നടത്തിയത്. മുദ്രാവാക്യങ്ങള്‍ മുഴക്കി നടുറോഡില്‍ കുത്തിയിരുന്ന് ബീഫ് ഫെസ്റ്റ് നടത്തിയ പതിനഞ്ചോളം പ്രവര്‍ത്തകരെ ഡിസിപി പ്രേംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു നീക്കി.
ഡിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉദാഘാടനം ചെയ്തു.കൊച്ചി ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.ആര് രജീഷ്,ദിലീപ് കുഞ്ഞുകുട്ടി,ജോസഫ് മാര്ട്ടിന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."