HOME
DETAILS

കാലമേറെ കഴിയുമ്പോഴും ശാപമോക്ഷം കാത്ത് മാര്‍ക്കറ്റ് റോഡ്

  
backup
November 06 2018 | 06:11 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%ae%e0%b5%87%e0%b4%b1%e0%b5%86-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b4%e0%b5%81%e0%b4%82-%e0%b4%b6%e0%b4%be%e0%b4%aa

പാലക്കാട്: ജില്ലയിലെ പ്രധാന വ്യാപാര-വാണിജ്യ കേന്ദ്രമായ മേലാമുറി- മാര്‍ക്കറ്റ് റോഡിന് കാലമേറെ കഴിയുമ്പോഴും പറയാന്‍ പരാധീനതകള്‍ മാത്രം. കാലപ്പഴക്കത്തില്‍ ഈ റോഡിനിരുവശവും നിലകൊള്ളുന്ന ജീര്‍ണിച്ച കെട്ടിടങ്ങളും റോഡിനിരുവശങ്ങളിലുള്ള ചെറിയ തെരുവുകളും തകര്‍ന്ന റോഡുകളും മാര്‍ക്കറ്റ് റോഡിനെ വീര്‍പ്പുമുട്ടിക്കുകയാണ്. സന്ധ്യമയങ്ങിയാലും തിരക്കൊഴിയാത്ത മാര്‍ക്കറ്റ് റോഡില്‍ കാലങ്ങളായി ഗതാഗതക്കുരുക്ക് തീരാശാപമാണ്.
സ്വകാര്യ വാഹനങ്ങള്‍ക്കുപുറമെ ചരക്കുവാഹനങ്ങളുടെ ബാഹുല്യമാണ് മാര്‍ക്കറ്റ് റോഡിലെ തിരക്കിന്റെ പ്രധാന കാരണം. മേലാമുറിയിലും പഴം, പച്ചക്കറ്റ് മാര്‍ക്കറ്റുകളിലും സെന്‍ട്രല്‍ മാര്‍ക്കറ്റിലുള്ള ഉണക്കമീന്‍, പച്ചമീന്‍, പച്ചക്കറി മാര്‍ക്കറ്റുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലേക്കുമെത്തുന്ന നിരവധി വാഹനങ്ങളുടെ പാര്‍ക്കിങാണ് മാര്‍ക്കറ്റ് റോഡിലെ ഗതാഗതക്കുരുക്കിന് കാരണം. ഇതിനു പുറമെ പട്ടിക്കര ഭാഗത്തുനിന്നും നൂറണി, മേലാമുറി ഭാഗങ്ങളിലേക്കും പോകുന്ന ചെറുകിട വാഹനങ്ങളുടെയും ഗതാഗതമാണ് കുപ്പിക്കഴുത്തില്‍ വീര്‍പ്പുമുട്ടുന്ന മാര്‍ക്കറ്റിലെത്തുന്നവര്‍ക്ക് ദുരിതമാവുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് മാര്‍ക്കറ്റ് റോഡില്‍ വണ്‍വേ സമ്പ്രദായം നടത്താന്‍ നോക്കിയെങ്കിലും ഇത് പ്രാവര്‍ത്തികമല്ലെന്ന് ബോധ്യപ്പെട്ടതോടെ പദ്ധതി കടലാസിലൊതുങ്ങി. അഴുക്കുചാലുകളുടെ ബാഹുല്യംമൂലം മഴപെയ്താല്‍ മാര്‍ക്കറ്റ് റോഡിലെ വ്യാപാര സ്ഥാപനങ്ങള്‍ വെള്ളത്തിലാവുമെന്നത് മറ്റൊരു സ്ഥിതി വിശേഷമാണ്. വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് പുറംതള്ളുന്ന മാലിന്യകൂമ്പാരം കാരണം രാപകലന്യേ മാര്‍ക്കറ്റ് റോഡില്‍ നായ്ക്കളുടെയും നാല്‍ക്കാലികളുടെയും വിഹാര കേന്ദമാണ്.
പച്ചക്കറി- പഴം മാര്‍ക്കറ്റുകളിലെതെതുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്കുമായി ഇവിടുത്തെ വ്യാപാരികള്‍ക്കുമെല്ലാം പ്രാഥമിക സൗകര്യം നിറവേറ്റല്‍ ആശങ്കാജനകമാണ്. മത്സ്യമാര്‍ക്കറ്റ്, പച്ചക്കറി മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മറ്റൊരു വികസന പ്രവര്‍ത്തനങ്ങളും നഗരസഭ ചെയ്തിട്ടില്ല. കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച മത്സ്യ മാര്‍ക്കറ്റ് കെട്ടിടം പൊളിച്ചുമാറ്റലും പച്ചക്കറി മാര്‍ക്കറ്റിന്റെ കാലപ്പഴക്കത്തോളം കൂടുമാറ്റവുമെല്ലാം ഫയലുകളിലൊതുങ്ങുകയാണ്.
ബി.ഒ.സി റോഡ് ജങ്ഷന്‍ മുതല്‍ തുടങ്ങുന്ന മാര്‍ക്കറ്റ് റോഡില്‍ മേലാമുറി വരെയായി റോഡിനിരുവശത്തുമായി നൂറുക്കണക്കിനു വ്യാപാര സ്ഥാപനങ്ങളാണുള്ളത്. രാപകലന്യേ ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോവുന്ന മാര്‍ക്കറ്റ് റോഡിന്റെ ഗതാഗതക്കുരുക്കിനെ പറ്റിയോ ഇവിടുത്തെ വ്യാപാരികള്‍ അനുഭവിക്കുന്ന ദുരവസ്ഥക്കുമേല്‍ ഭരണകൂടം മുഖം തിരിക്കുകയാണ്.
വ്യാപാര സ്ഥാപനങ്ങളിലൂടെയും ചുങ്കം പിരിവിലൂടെയും വര്‍ഷാവര്‍ഷങ്ങളില്‍ ലക്ഷങ്ങള്‍ നേടിയെടുക്കുമ്പോള്‍ മാര്‍ക്കറ്റ് റോഡിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് മതിയായ സംവിധാനങ്ങൊരുക്കണമെന്നും ഇവിടുത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നും ശൗച്യാലയമുള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യമൊരുക്കണമെന്നുമുള്ള ജനകീയാവശ്യം ശക്തമാവുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago