HOME
DETAILS
MAL
ഒടുവില്‍ ചര്‍ച്ച ഫലം കണ്ടു; അടൂര്‍ പ്രകാശ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും
backup
September 30 2019 | 07:09 AM
തിരുവനന്തപുരം: കോന്നി സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഇടഞ്ഞു നിന്ന അടൂര്‍ പ്രകാശ് എം.പിയെ ഒടുവില്‍ അനുനയിപ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നടത്തിയ ചര്‍ച്ച ഫലം കണ്ടു. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അടൂര്‍ പ്രകാശ് പങ്കെടുക്കും.
ഡി.സി.സി പ്രസിഡന്റ് അനാവശ്യ പരാമര്‍ശം നടത്തി അപമാനിച്ചെന്ന് അടൂര്‍ പ്രകാശ് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും അദ്ദേഹം തീരുമാനിച്ചു. ഇത് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയ സാധ്യതയെ ബാധിക്കുമെന്ന് മനസ്സിലാക്കിയ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."