HOME
DETAILS

ടൂറിസം വിസയിലെത്തുന്ന വനിതകള്‍ക്ക് മഹ്‌റം ഇല്ലാതെയും ഉംറ ചെയ്യാം

  
backup
September 30 2019 | 07:09 AM

saudi-tourism-visa-woman-can-do-umra-without-mahram


ജിദ്ദ: സഊദിയിലേക്ക് ടൂറിസ്റ്റ് വിസകളിലെത്തുന്ന വനിതകളെ പുരുഷന്മാരായ അടുത്ത ബന്ധുക്കള്‍ (മഹ്‌റം) ഒപ്പമില്ലാതെയും ഉംറ കര്‍മം നിര്‍വഹിക്കാന്‍ അനുവദിക്കുമെന്ന് സഊദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെരിറ്റേജ് വ്യക്തമാക്കി. അതേ സമയം ടൂറിസം വിസയിലെത്തുന്ന വിനോദ സഞ്ചാരികള്‍ അനധികൃതമായി രാജ്യത്ത് തങ്ങിയാല്‍ ഓരോ ദിവസത്തിനും 100 റിയാല്‍ വീതം പിഴ നല്‍കേണ്ടി വരുമെന്ന് കമ്മീഷന്‍ അറിയിച്ചു.

ഓരോ സന്ദര്‍ശനത്തിനിടെയും പരമാവധി മൂന്നു മാസം ടൂറിസ്റ്റ് വിസക്കാര്‍ക്ക് സഊദിയില്‍ തങ്ങാനാകും. ഒരോ തവണയും രാജ്യത്ത് തങ്ങുന്ന പരമാവധി കാലം 90 ദിവസത്തില്‍ കൂടാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. നിശ്ചിത സമയത്തിനകം രാജ്യം വിടാതെ അനധികൃതമായി തങ്ങുന്നവര്‍ക്ക് ഓരോ ദിവസത്തിനും 100 റിയാല്‍ തോതില്‍ പിഴ ചുമത്താനാണ് തീരുമാനം.

ടൂറിസ്റ്റ് വിസ ദീര്‍ഘിപ്പിക്കാന്‍ കഴിയില്ല. വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പായി രാജ്യം വിട്ട് പുതിയ വിസക്ക് അപേക്ഷിക്കണം. ജോലിയുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് വിസയില്‍ രാജ്യത്തെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ പ്രത്യേക ലൈസന്‍സ് നേടിയിരിക്കണം. പതിനെട്ടും അതില്‍ കൂടുതലും പ്രായമുള്ള എല്ലാവര്‍ക്കും ടൂറിസ്റ്റ് വിസ അനുവദിക്കും. കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം വിസാ അപേക്ഷകള്‍ നല്‍കണം.

പതിനെട്ടു വയസ്സിനു താഴെയുള്ളവര്‍ക്ക് ടൂറിസ്റ്റ് വിസ ലഭിക്കാന്‍ രക്ഷാകര്‍ത്താവും വിസ നേടിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. രക്ഷിതാവ് കൂടെയില്ലാതെ പതിനെട്ടില്‍ താഴെ പ്രായമുള്ളവര്‍ക്ക് വിസ അനുവദിക്കില്ല. ടൂറിസ്റ്റ് വിസ അപേക്ഷകരുടെ പാസ്‌പോര്‍ട്ടുകള്‍ക്ക് ആറു മാസത്തില്‍ കുറയാത്ത കാലാവധിയുണ്ടായിരിക്കണം. ഈ വ്യവസ്ഥ അമേരിക്കക്കാര്‍ക്ക് ബാധകമല്ല. പാസ്‌പോര്‍ട്ട് കാലാവധി അവസാനിച്ച് ആറു മാസം വരെ അമേരിക്കക്കാര്‍ക്ക് വിസാ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ഇവിസയും ഓണ്‍അറൈവല്‍ വിസയും ലഭിക്കുന്ന 49 രാജ്യക്കാര്‍ റിട്ടേണ്‍ ടിക്കറ്റും സഊദിയിലെ താമസത്തിന് ഹോട്ടല്‍ ബുക്കിംഗ് നടത്തിയതിന്റെ രേഖകളും സമര്‍പ്പിക്കേണ്ടതില്ല. സൗദി പൗരന്മാരും സൗദിയില്‍ കഴിയുന്ന വിദേശികളും ഗള്‍ഫ് പൗരന്മാരും അല്ലാത്തവര്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ വിസ ആവശ്യമാണ്.

49 രാജ്യക്കാര്‍ക്ക് സൗദിയിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പായി ഇവിസ നേടാന്‍ സാധിക്കും. കൂടാതെ ഇത്തരക്കാര്‍ക്ക് സഊദിയിലെത്തുന്ന മുറക്ക് ഓണ്‍അറൈവല്‍ വിസയും ലഭിക്കും. ജവാസാത്ത് കൗണ്ടറുകളില്‍ നിന്നും സെല്‍ഫ് സര്‍വീസ് ഉപകരണങ്ങള്‍ വഴിയുമാണ് ഓണ്‍അറൈവല്‍ വിസ ലഭിക്കുക.

ഇത്തരക്കാരുടെ പക്കല്‍ വിസാ ഫീസ് അടയ്ക്കുന്നതിന് അന്താരാഷ്ട്ര പെയ്‌മെന്റിന് യോജിച്ച ബാങ്ക് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉണ്ടായിരിക്കണം. ഇവിസ, ഓണ്‍അറൈവല്‍ വിസ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സ്വന്തം രാജ്യങ്ങളിലെ സഊദി എംബസികളില്‍ നിന്നും കോണ്‍സുലേറ്റുകളില്‍ നിന്നുമാണ് ടൂറിസ്റ്റ് വിസ നേടേണ്ടത്. അതേ സമയം ടൂറിസ്റ്റ് വിസയിലെത്തി തൊഴില്‍ ചെയ്യുന്നതിന് അനുവദിക്കില്ല. യോഗങ്ങള്‍, ശില്‍പശാലകള്‍ എന്നിവയടക്കം തൊഴില്‍ കരാര്‍ ആവശ്യമില്ലാത്ത, ജോലിയാവശ്യാര്‍ഥമുള്ള ഹ്രസ്വ യാത്രകള്‍ക്ക് ടൂറിസ്റ്റ് വിസ ഉപയോഗിക്കാവുന്നതാണ്. ടൂറിസ്റ്റ് വിസക്ക് 300 റിയാലാണ് ഫീസ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസ് ആയി 140 റിയാലും അടക്കണം. ഇതിനു പുറമെ മൂല്യവര്‍ധിത നികുതിയും വഹിക്കേണ്ടിവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago